News

ഹേമ കമ്മിറ്റി : ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തത് 35 കേസുകളെന്ന് സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് പോലിസ് സ്റ്റേഷനിൽ 35 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ.

ഇതിൽ ഒരു കേസിൽ മാത്രമാണ് കോടതി മുമ്പാകെ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. 34 കേസുകൾ അന്വേഷണാവസ്ഥയിലാണ്.

മൊഴി നൽകാത്തതിനെ തുടർന്ന് എത്ര കേസുകൾ അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട് എന്ന ചോദ്യത്തിന് സജി ചെറിയാൻ വ്യക്തമായ മറുപടി നൽകിയില്ല. അന്വേഷണ അവസ്ഥയിലിരിക്കുന്ന കേസുകൾ ആയതിനാൽ മൊഴി ലഭിക്കാത്തതിനെ തുടർന്ന് അവസാനിപ്പിക്കാൻ തീരുമാനിച്ച കേസുകൾ സംബന്ധിച്ച വിവരം ലഭ്യമല്ലെന്നാണ് സജി ചെറിയാൻ നിയമസഭയിൽ വ്യക്തമാക്കിയത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് റോജി എം ജോണിൻ്റെ നിയമസഭ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സജി ചെറിയാൻ.