National

‘മകന്‍ തിരിച്ചെത്തി’. ദര്‍ശനും കൂട്ടാളികളും ക്രൂരമായി കൊലപ്പെടുത്തിയ രേണുകസ്വാമിക്ക് ആണ്‍കുട്ടി പിറന്നു

ചിത്രദുര്‍ഗ; കന്നഡ സൂപ്പര്‍ താരം ദര്‍ശനും കൂട്ടാളികളും നടി പവിത്രയും ക്രൂരമായി കൊന്നൊടുക്കിയ രേണുക സ്വാമിക്ക് പുനര്‍ജന്മം. രേണുകസ്വാമിക്ക് ആണ്‍കുട്ടി ജനിച്ചു. ബുധനാഴ്ച്ചയാണ് രേണുകസ്വാമിക്ക് കുട്ടി ജനിച്ചത്. ചിത്രദുര്‍ഗ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് രേണുകസ്വാമിയുടെ ഭാര്യ സഹന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

രേണുകസ്വാമിയുടെ പിതാവ് കാശിനാഥയ്യ ആശുപത്രി ജീവനക്കാരോട് നന്ദി രേഖപ്പെടുത്തുകയും മരുമകളും കുഞ്ഞും സുഖമായിരിക്കുന്നതായി പറഞ്ഞു. ‘എന്റെ മകന്‍ തിരിച്ചെത്തി’യെന്ന് സങ്കടത്തോടെ രേണുകസ്വാമിയുടെ പിതാവ് പറഞ്ഞു. എന്റെ മകന്‍ കുഞ്ഞിന്‍രെ രൂപത്തില്‍ തിരിച്ചെത്തി. എന്റെ മരുമകളെ പരിചരിച്ച ഡോക്ടര്‍മാര്‍ സൗജന്യമായിട്ടാണ് പസവം നടത്തിയത്. രാവിലെ ആറ് മണിക്കാണ് കുട്ടി പിറന്നതെന്നും അദ്ദേഹം പറഞ്ഞു.

ജൂണിലാണ് സംസ്ഥാനത്തെ നടുക്കിയ ഒരു കൊലപാതകം നടന്നത്. രേണുകസ്വാമി നടി പവിത്രയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതില്‍ പ്രകോപിതനായ ദര്‍ശന്‍ കൂട്ടാളികളുമൊത്ത് രേണുക സ്വാമിയെ വിളിച്ച് വരുത്തുകയും 33 കാരനെ തട്ടിക്കൊണ്ടുപോയി മരത്തടികളാല്‍ ക്രൂരമായി മര്‍ദ്ദിക്കുകയും മര്‍ദിച്ചും ഷോക്കടിപ്പിച്ചും കൊല്ലുകയുമായിരുന്നു. കേസിലെ പ്രതികളെല്ലാം വിവിധ ജയിലുകളില്‍ കഴിയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *