
ക്രിസ് ഗെയിലിനെ മറികടക്കാനാവാതെ വിരാട് കോലി. ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഒരു റൺസിന് പുറത്തായതോടെ കോലിക്ക് നഷ്ടപ്പെട്ടത് ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം എന്ന റെക്കോർഡ്.
ഒന്നാം സ്ഥാനത്തുള്ള ക്രിസ് ഗെയിലിനെ മറികടക്കാൻ കോലി 46 റൺസ് നേടണമായിരുന്നു. ഒരു റൺസിന് കോലി ഔട്ടായതോടെ ക്രിസ് ഗെയിൽ റെക്കോർഡ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരും.747 റൺസാണ് കോലിയുടെ സമ്പാദ്യം.
മൂന്നാം സ്ഥാനത്ത് ശ്രീലങ്കയുടെ മഹേല ജയവർധനയാണ്. 22 ഇന്നിംഗ്സുകളിൽ നിന്ന് 742 റൺസാണ് മഹേല ജയവർധന അടിച്ചത്. ഇന്ത്യയുടെ ശിഖർ ധവാനാണ് നാലാം സ്ഥാനത്ത്.10 ഇന്നിംഗ്സുകളിൽ നിന്ന് 701 റൺസ് ആണ് ശിഖർ ധവാൻ നേടിയത്.
കുമാർ സംഗക്കാര, സൗരവ് ഗാംഗുലി , രോഹിത് ശർമ , ജോ റൂട്ട്, ജാക്വസ് കല്ലിസ്, രാഹുൽ ദ്രാവിഡ്, റിക്കി പോണ്ടിംഗ് എന്നിവരാണ് തൊട്ട് പിന്നിൽ ഉള്ളത്. കൂടുതൽ റൺസ് സ്കോർ ചെയ്ത ആദ്യ പത്ത് പേരിൽ 5 ഇന്ത്യൻ ബാറ്റ്സ് മാർ ഇടം പിടിച്ചിട്ടുണ്ട് എന്നതും ശ്രദ്ധയേമാണ്.
റെക്കോർഡിലെത്താൻ കഴിഞ്ഞില്ലെങ്കിലും ചാമ്പ്യൻസ് ട്രോഫി കിരിടം നേടുന്നതിൽ മുഖ്യ പങ്കാണ് കോലി വഹിച്ചത്. ബാറ്റുകൊണ്ടു മാത്രമല്ല ഫീൽഡിംഗിലും കോലി മിന്നുന്ന പ്രകടനം കാഴ്ച വച്ചു. ക്യാപ്റ്റൻ രോഹിത് ശർമയോടൊത്ത് കളിയിൽ ഉടനീളം തന്ത്രങ്ങൾ ആവിഷ്കരിച്ചതും കോലി തന്നെ.