CinemaNews

12 വർഷത്തിൽ 50 സിനിമകൾ ; വൈറലായി ടൊവിനോയുടെ കുറിപ്പ്

മലയാള സിനിമയിലെ മിന്നും യുവതാരമാണ് ടൊവിനോ തോമസ്. സിനിമ പശ്ചാത്തലമൊന്നുമില്ലാതെ കടന്നു വന്ന് ഇന്ന് ചലച്ചിത്ര ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്താൻ ടൊവിനോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, സിനിമ ജീവിതത്തിൽ 12 വർഷം പൂർത്തീകരിച്ചിരിക്കുകയാണ് താരം. 12 വർഷത്തിനിടയിൽ 50 സിനിമകളാണ് ടൊവിനോ ചെയ്തത്. നായകനായും വില്ലനായും സ്വഭാവ നടനായും തകർത്താടിയ ടൊവിനോ പങ്കുവച്ചിരിക്കുന്ന കുറിപ്പും വൈറലാകുകയാണ്. ഇൻ‍സ്റ്റാ​ഗ്രാമിലൂടെയാണ് നടൻ വൈകാരികമായ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

“12 വർഷം, 50 സിനിമകൾ, ഒപ്പം ഹൃദയം നിറഞ്ഞ നന്ദിയും. എല്ലാ പ്രൊജക്‌റ്റുകളുടെയും സിനിമാ നിർമ്മാതാക്കൾ, സംവിധായകർ, അഭിനേതാക്കൾ, അണിയറപ്രവർത്തകർ എല്ലാവർക്കും നന്ദി. അവസാനമായി, എൻ്റെ പ്രേക്ഷകർക്ക് – നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് എന്റെ ലോകം. നിങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഒരു നടനാകാൻ സ്വപ്നം കണ്ട എനിക്ക് എവിടെയും എത്താൻ കഴിയുമായിരുന്നില്ല” എന്നാണ് ടൊവിനോയുടെ കുറിപ്പ്.

2012-ൽ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത “പ്രഭുവിന്റെ മക്കൾ” എന്ന ചിത്രത്തിലൂടെയാണ് സിനിമ ലോകത്തേക്ക് ടൊവിനോ തോമസ് അരങ്ങേറ്റം കുറിച്ചത്. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രമാണ് പുറത്തിറങ്ങിയ അവസാന ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *