CrimeNews

ലഹരിക്ക് പകരമുള്ള മരുന്ന് നൽകാത്തതിൽ മെഡിക്കൽ സ്റ്റോർ അടിച്ചുതകർത്തു | Video

തിരുവനന്തപുരം: ലഹരി ആവശ്യത്തിനുവേണ്ടി മരുന്ന് നൽകാത്തതിൽ പ്രകോപിതരായി യുവാക്കൾ മെഡിക്കൽ സ്റ്റോർ അടിച്ചുതകർത്തു. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ അപ്പോളോ മെഡിക്കൽ സ്‌റ്റോറാണ് ഇവർ അടിച്ചുതകർത്തത്. മൂന്ന് യുവാക്കളാണ് ആക്രമണത്തിന് പിന്നിൽ. വീഡിയോ കാണാം

ലഹരിക്ക് പകരം ഉപയോഗിക്കുന്ന മരുന്ന് ഡോക്ടറുടെ നിർദ്ദേശം ഇല്ലാതെ നൽകാത്തതാണ് പ്രകോപന കാരണം. മെഡിക്കൽ സ്റ്റോറിന് നേരെയുള്ള യുവാക്കളുടെ അക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ലഹരിയടങ്ങിയ മരുന്ന് ചോദിച്ചെത്തിയ നാലുപേരുടെ സംഘമാണ് ആക്രമണത്തിന് പിന്നിൽ. പുലർച്ചെ 2 മണിയോടെയാണ് സംഭവം. കത്തി ഉപയോഗിച്ച് ജീവനക്കാരെ യുവാക്കൾ ഭീഷണിപ്പെടുത്തുന്നുണ്ട്.

സംഘം ആവശ്യപ്പെട്ടത് ഉറക്ക ഗുളികയാണെന്ന് മെഡിക്കൽ സ്റ്റോർ ജീവനക്കാർ പറഞ്ഞു. ഡോക്ടർമാരുടെ കുറുപ്പില്ലാതെ മരുന്ന് നൽകിയില്ലെന്നാണ് ജീവനക്കാർ പറഞ്ഞത്. ഫാർമസി അടിച്ചു തകർത്ത യുവാക്കൾ അവിടെയുണ്ടായിരുന്ന ബൈക്കും നശിപ്പിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.