CrimeNews

പൊറോട്ടയും ചിക്കനും വേണമെന്ന് അഫാൻ; വാങ്ങി നൽകി പോലീസ്‌

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാൻ പാങ്ങോട് സ്‌റ്റേഷനിൽ ഭക്ഷണം കഴിക്കുന്നതിന് വിമുഖത പ്രകടിപ്പിച്ചു. ഭക്ഷണം കഴിക്കുന്നതിൽ എന്താണ് പ്രശ്‌നം എന്ന് പോലീസ് ചോദിച്ചപ്പോൾ താൻ പവൈകിട്ട് പൊറോട്ടയും ചിക്കനും മാത്രമാണ് കഴിക്കുന്നതെന്നും മറ്റ് ഭക്ഷണങ്ങൾ കഴിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടെന്നും പറഞ്ഞു. തുടർന്ന് അഫാന്റെ ഇഷ്ട ഭക്ഷണങ്ങൾ പോലീസ് വാങ്ങി നൽകി.

രാത്രി കിടക്കുന്നതിന് വേണ്ടി പേപ്പറുകൾ നൽകിയിരുന്നു. ഇതിൽ കഴിഞ്ഞ ദിവസത്തെ പത്രവും ഉണ്ടായിരുന്നു ലഭിച്ച പത്രം മുഴുവൻ അഫാൻ വായിച്ചു തീർത്തു. തുടർന്ന പത്രം പോലീസ് തിരികെ വാങ്ങി. തനിക്ക് വെറും തറയിൽ കിടക്കാൻ കഴിയില്ലെന്ന് പറഞ്ഞതിനെ തുടർന്ന് പോലീസ് സെല്ലിൽ കിടക്കുന്നതിനുള്ള പായ സംഘടിപ്പിച്ച് നൽകി.

അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞു

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന്റെ അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞു. പ്രതിഭാഗം വക്കീൽ ഇ.ഉവൈസ് ഖാൻ ആണ് വക്കാലത്ത് ഒഴിയുന്നതായി നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചത്.

വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് മാറുന്നത് എന്നാണ് അറിയിച്ചത്. എന്നാൽ കോൺഗ്രസ് പ്രാദേശിക നേതാവായ ഉവൈസ് ഖാനെതിരെ പാർട്ടിയിൽ പരാതി ഉയർന്നതിനെത്തുടർന്നാണ് വക്കാലത്ത് ഒഴിഞ്ഞതെന്നാണ് വിവരം.