
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ സ്റ്റാറിന്റെ കീഴിലുള്ള ചാനലുകളിൽ കൂട്ട പിരിച്ചുവിടൽ. ഇതിനോടകം 1100 പേരെ പിരിച്ചു വിട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജിയോ സ്റ്റാറിന്റെ കീഴിലുള്ള ഏഷ്യാനെറ്റ് എന്റർടെയിൻമെന്റ് ചാനലിൽ നിന്ന് 80 പേരെ പിരിച്ചു വിട്ടതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതിന് പിന്നാലെയാണ് ദേശീയതലത്തിൽ ജോലി നഷ്ടമാകുന്ന വലിയൊരു വിഭാഗം മാധ്യമപ്രവർത്തകരുടെ കണക്കുകൾ പുറത്തുവരുന്നത്.
2024 നവംബറിൽ ജിയോയുടെ മാതൃകമ്പനിയായ വയാകോം18നും വാൾട്ട് ഡിസ്‌നിയും ലയിപ്പിച്ചതിനുശേഷം ഓവർലാപ്പിംഗ് ഒഴിവാക്കാനാണ് പിരിച്ചുവിടലെന്നാണ് റിപ്പോർട്ട്. ഡിസ്ട്രിബ്യൂഷൻ, ഫിനാൻസ്, കൊമേഴ്സ്യൽ, ലീഗൽ ഡിപ്പാർട്ട്‌മെൻറുകളിലെ കോർപറേറ്റ് ഉദ്യോഗങ്ങളെ പിരിച്ചുവിടൽ ബാധിക്കും. എൻട്രി ലെവൽ ഉദ്യോഗസ്ഥർ, സീനിയർ മാനേജർമാർ, സീനിയർ ഡയറക്ടർമാർ, അസിസ്റ്റൻറ് വൈസ് പ്രസിഡൻറ്മാർ എന്നിവരാകും പുറത്താക്കപ്പെടുക.
കമ്പനിയിൽ ആറ് വർഷത്തിൽ താഴെയുള്ളവർക്ക് നോട്ടീസ് പിരീഡ് പേ ഉൾപ്പെടെ കുറഞ്ഞത് ഏഴ് മാസത്തെ ശമ്പളം ലഭിക്കും. കൂടുതൽ കാലാവധിയുള്ള ജീവനക്കാർക്ക് 15 മാസത്തെ നഷ്ടപരിഹാരം ലഭിക്കും. ഗ്രാറ്റുവിറ്റി യോഗ്യതയ്ക്കായി നിർബന്ധിത അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കാത്ത ജീവനക്കാർക്കു പോലും പ്രോ-റേറ്റ് പേഔട്ട് ലഭിക്കും.
നിലവിൽ രാജ്യത്തെ ഏറ്റവും വലിയ വിനോദ സ്പോർട്‌സ് വാർത്ത ചാനലുകൾ ഉൾപ്പെടുന്ന ശൃംഖലയാണ് ജിയോ സ്റ്റാർ. 2025 ജൂൺ 25 വരെ പിരിച്ചു വിടൽ നടപടിക്രമങ്ങൾ തുടരുമെന്നാണ് കമ്പനി വൃത്തങ്ങൾ പറയുന്നത്.
വിവിധ ഭാഷകളായി നൂറിലധികം ചാനലുകൾ ജിയോ സ്റ്റാറിന് കീഴിലുണ്ട്. 2024 നവംബറിൽ ജിയോയുടെ മാതൃ കമ്പിനിയായ വയാകോം 18, വാൾട്ട് ഡിസ്നി തുടങ്ങിയ കമ്പനികൾ തമ്മിൽ ലയിച്ചാണ് പുതിയ കമ്പിനിയായ ‘ജിയോ സ്റ്റാർ’ രൂപം കൊണ്ടത്. ഡിസ്ട്രിബ്യൂഷൻ, ഫിനാൻസ്, കൊമേഴ്സ്യൽ, ലീഗൽ ഡിപ്പാർട്ട്മെന്റുകളിൽ ജോലി ചെയ്തിരുന്നവരെയാണ് കൂടുതലായി പിരിച്ചുവിട്ടത്. എൻട്രി ലെവൽ ഉദ്യോഗസ്ഥർ, സീനിയർ മാനേജർമാർ, ഡയറക്ടർമാർ, .അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് തുടങ്ങിയ തസ്തികളിൽ ഉളളവരെയാണ് പിരിച്ചുവിട്ടത്. ആറ് മാസം മുതൽ 12 മാസം വരെയുള്ള പിരിച്ചു വിടൽ പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
എഷ്യാനെറ്റിൽ ആദ്യഘട്ടത്തിൽ നോട്ടീസ് കൈപ്പറ്റിയ 80ൽ 60 പേർ പ്രൊഡക്ഷൻ വിഭാഗത്തിൽ നിന്നുള്ളവരാണ്. ശേഷിച്ച 20 പേർ ടെക്നിക്കൽ ഡിപ്പാർട്ട്മെന്റിൽ നിന്നുമാണ്. പിരിഞ്ഞു പോകുന്നവർക്ക് 15 മാസത്തെ ശമ്പളമാണ് നഷ്ടപരിഹാരമായി നൽകുന്നത്. ഗ്രാറ്റുവിറ്റി, പിഎഫ് തുടങ്ങിയ ആനുകൂല്യങ്ങൾക്ക് പുറമെയാണ് ഈ തുക. മാർച്ച് 31ന് മുമ്പായി പിരിഞ്ഞു പോകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.