
- രഞ്ജിത്ത് ടി.ബി
ചാമ്പ്യൻസ് ട്രോഫി ഫൈനൽ മാർച്ച് 9നു ഇന്ത്യയും ന്യൂസിലാന്റും തമ്മിലാണ്. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയം വേദിയാകുന്ന ഈ മൽസരം പകൽ- രാത്രികളിലായിട്ടാണ് നടക്കുന്നത്. മത്സരം സമനിലയാകുകയോ ഏതെങ്കിലും കാരണവശാൽ ഉപേക്ഷിക്കുകയോ ചെയ്താൽ എന്താകാം ഫലം എന്ന കാര്യങ്ങൾ ഒന്നു പരിശോധിക്കാം.
ഐസിസി ടർണമെന്റ് ഫൈനലുകളിൽ ഈ രണ്ട് സാഹചര്യവും നേരിട്ട ടീമുകളാണ് ഇത്തവണ മത്സരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. മഴ ഭീഷണി ഇല്ലാത്ത വേദിയാണ് ദുബായ് എന്നതിനാൽ തന്നെ മത്സരം നടത്താൻ കഴിയും എന്ന കാര്യത്തിൽ വലിയ സംശയങ്ങളൊന്നുമില്ല. ഇനി ഏതേലും കാരണത്താൽ മൽസരം ഉപേക്ഷിക്കേണ്ടി വന്നാൽ കിരീടം ഇരു ടീമുകളും പങ്കിടും.
ഒരു സമനിലയിൽ പിരിയുകയാണെങ്കിൽ മൽസരം സൂപ്പർ ഓവറിലേക്ക് കടക്കും. ചാമ്പ്യൻസ് ട്രോഫി 2002 ഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മത്സരം റിസർവ്വ് ഡേ ഉൾപ്പെടെയുള്ള 2 ദിവസങ്ങളിലും പൂർത്തിയാക്കാൻ കഴിയാതെ വന്നപ്പോൾ ഇരു ടീമുകളെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരെ 2019 ഏകദിന ലോകപ്പിൽ മത്സരം സമനിലയിലായപ്പോൾ സൂപ്പർ ഓവറിലേക്ക് നീണ്ടു. സൂപ്പർ ഓവറിലും തുല്യ സ്‌കോറിൽ അവസാനിച്ചതിനാൽ മൽസരത്തിൽ കൂടുതൽ ബൗണ്ടറികൾ നേടിയ ടീമെന്ന അനുകൂല്യത്തിൽ ഇംഗ്ലണ്ട് വിജയികളായി.