FinanceNews

ഇന്ത്യയിൽ ട്രംപിന്റെയും ഇലോൺ മസ്‌കിന്‌റെയും ലക്ഷ്യം പൂജ്യം നികുതി

ടെസ്ലയുടെ രംഗപ്രവേശത്തിന് മുമ്പ് കാർ ഇറക്കുമതി തീരുവ കുറയ്ക്കാൻ ഇന്ത്യക്ക് മേൽ സമ്മർദ്ദം

ഇന്ത്യൻ കാർ വിപണിയിലേക്ക് വരുന്ന ടെസ്‌ലാ മോട്ടോഴ്‌സ് ലക്ഷ്യം വെക്കുന്നത് പൂജ്യം ഇറക്കുമതി തീരുവ (Import Duty). നിലവിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ നികുതി 110 ശതമാനം വരെയാണ്. ഇത് ടെസ്ല ഇറക്കുമതിക്കുവേണ്ടി ഒഴിവാക്കാനാണ് കമ്പനി ഉടമ ഇലോൺ മസ്‌കും അമേരിക്കൻ പ്രസിഡന്‌റ് ഡൊണാൾഡ് ട്രംപും ശ്രമിക്കുന്നത്. എന്നാൽ ഇറക്കുമതി തീരുവയിൽ കുറവ് വരുത്തുമെങ്കിലും പൂർണമായും ഉപേക്ഷിക്കാൻ ഇന്ത്യക്ക് സാധിക്കുകയില്ല.

ടെസ്ലക്കുവേണ്ടി ഇറക്കുമതി തീരുവ ഒഴിവാക്കിയാൽ അത് അവരേക്കാൾ ഗുണം ചെയ്യുക ചൈനീസ് കാർ നിർമാതാക്കൾക്കാണ് എന്നതാണ് വസ്തുത. ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ കാർ വിപണിയായ ഇന്ത്യയിലേക്ക് ചൈനീസ് കമ്പനികൾ കൂടുതൽ എത്തും. നിലവിൽ ഫാക്ടറികൾ സ്ഥാപിക്കുന്നതിന് വലിയ പ്രയാസമില്ല. കൂടാതെ ബി.വൈ.ഡി പോലുള്ള ചൈനീസ് ബ്രാന്റുകൾക്ക് നികുതി വെട്ടിക്കുറയ്ക്കൽ അനുകൂലമാകുകയും ചെയ്യും.

ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ നികുതി 110 ശതമാനം വരെയാണ്. ലോകത്തിലെ ഏറ്റവും ഉയർന്ന നികുതി നിരക്കുകളിൽ ഒന്നാണിതെന്ന് ടെസ്ല മേധാവി എലോൺ മസ്‌ക് വിമർശിച്ചിരുന്നു. ഇതിനെ ഏറ്റ് പ ിടിച്ച് അമേരിക്കൻ പ്രസിഡന്‌റ് ഇലോൺ മസ്‌കും രംഗത്തുവന്നു. നികുതി ഭാരം പറഞ്ഞ് ലോകത്തിലെ മൂന്നാമത്തെ വലിയ കാർ വിപണിയായ ഇന്ത്യയിൽ പ്രവേശിക്കാനുള്ള ടെസ്ലയുടെ ശ്രമം നീണ്ടുപോകുകയായിരുന്നു.

കൃഷി ഒഴികെയുള്ള മിക്ക മേഖലകളിലും ഇന്ത്യ താരിഫ് ഒഴിവാക്കുകയോ വളരെ കുറയ്ക്കുകയോ ചെയ്യണമെന്നാണ് യുഎസ് ആവശ്യപ്പെടുന്നത്. പ്രാദേശിക വ്യവസായങ്ങളുമായി കൂടിയാലോചിച്ച ശേഷം താരിഫുകളെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കുമെന്നുമാണ് ഇന്ത്യയുടെ നിലപാട്.

യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസന്റേറ്റീവ് ഓഫീസ്, ഇന്ത്യയുടെ വ്യാപാര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവ ഇത് സംബന്ധിച്ച് പ്രതികരണങ്ങൾ നടത്തിയിട്ടില്ല. കഴിഞ്ഞ മാസം ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം, താരിഫ് നിരക്കുകൾ കുറയ്ക്കുവാനും 2025 അവസാനത്തോടെ ഒരു വ്യാപാര കരാറിനായി പ്രവർത്തിക്കാനും ഇരു രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്. 2030 ഓടെ 500 ബില്യൺ ശതമാനം മൂല്യമുള്ള ഉഭയകക്ഷി വ്യാപാരമാണ് ലക്ഷ്യമിടുന്നത്.

ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ കമ്പനികൾ ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനെതിരെ നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഇത് വൻതോതിൽ നിക്ഷേപം നടത്തിയിട്ടുള്ള
ഓട്ടോമൊബൈൽ മേഖലയെ ദോഷകരമായി ബാധിക്കുമെന്ന് അവർ പറഞ്ഞു.