Job Vacancy

സർക്കാർ പോളിടെക്നിക്ക് കോളേജിൽ ട്രേഡ്സ്മാൻ ഒഴിവ്

ആലപ്പുഴ: വെച്ചുച്ചിറ ഗവ. പോളിടെക്‌നിക് കോളേജില്‍ 2024-25 അധ്യയന വര്‍ഷം ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് ട്രേഡ്‌സ്മാന്‍ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.

ബന്ധപ്പെട്ട വിഷയത്തിലുള്ള ഐ.റ്റി.ഐ/ഡിപ്ലോമയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, മാര്‍ക്ക് ലിസ്റ്റ്, പത്താംതരം/തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് ഏഴിന് രാവിലെ 10.30 മണിക്ക് ഓഫീസില്‍ നടത്തുന്ന ടെസ്റ്റ് അല്ലെങ്കില്‍ അഭിമുഖത്തിന് ഹാജരാകുക. ഫോണ്‍: +91-4735 266671.