MediaNews

മഹാകുംഭമേള: ഏഷ്യാനെറ്റ് ന്യൂസിന് താക്കീത് നൽകിയെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: മഹാകുംഭമേളയെ പരിഹാസിക്കുംവിധം ഏഷ്യാനെറ്റ് ന്യൂസിൽ ഒരു പരിപാടി സംപ്രേഷണം ചെയ്തുവെന്നും. ലക്ഷക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന ചടങ്ങിനെക്കുറിച്ച് പരിഹാസ പരാമർശങ്ങൾ ഉണ്ടാകരുതെന്ന് ചാനലിന്റെ തലപ്പത്തുള്ളവരോട് ആവശ്യപ്പെട്ടുവെന്നും രാജീവ് ചന്ദ്രശേഖർ. ഏഷ്യാനെറ്റ് ന്യൂസ് രാജീവ് ചന്ദ്രശേഖർ. ഏഷ്യാനെറ്റ് ന്യൂസിൽ സിന്ദു സൂര്യകുമാർ അവതരിപ്പിക്കുന്ന പ്രശസ്ത പരിപാടിയായ കവർ സ്റ്റോറിയിൽ കുംഭമേള വിശ്വാസികൾക്ക് വിഷമം ഉണ്ടാകുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടായി എന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിലും മറ്റും ചാനലിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. അതിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖരന്റെ വിശദീകരണ കുറിപ്പ്. എന്നാൽ ഇതുകൊണ്ടൊന്നും ഏഷ്യാനെറ്റ് ന്യൂസിനെതിരെയുള്ള സൈബർ പ്രചാരണം കുറഞ്ഞിട്ടില്ലന്നതാണ് വസ്തുത.

രാജീവ് ചന്ദ്രശേഖറിന്‌റെ ഫേസ്ബുക്ക് കുറിപ്പ്

മഹാകുംഭമേളയുമായി ബന്ധപ്പെട്ടൊരു പരിപാടി തങ്ങളെ വേദനിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഒട്ടേറെ മലയാളികൾ എനിക്ക് മെസേജ് അയച്ചിരുന്നു. പരിപാടി മഹാകുംഭമേളയെ പരിഹസിക്കും വിധമെന്ന് തങ്ങൾക്ക് തോന്നിയെന്നാണ് അവർ അറിയിച്ചത്. മഹാകുംഭമേളയിൽ പങ്കെടുത്ത കോടിക്കണക്കിന് വിശ്വാസികളിൽ എന്റെ കുടുംബവുമുണ്ടായിരുന്നു.
ഞാൻ ഇത് ഏഷ്യാനെറ്റ് ന്യൂസിന്റെ തലപ്പത്തുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന ഇത്തരമൊരു ചടങ്ങിനെക്കുറിച്ച് അശ്രദ്ധമായ പരിഹാസ പരാമർശങ്ങൾ ഉണ്ടാകരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഏതൊരു മതത്തിലെയും പോലെ, ഓരോ ഹിന്ദുവിനും അവരുടെ വിശ്വാസം പ്രധാനമാണ്. അത് ബഹുമാനിക്കപ്പെടണമെന്നും കേരളമുൾപ്പടെ രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് ഞങ്ങൾ ഹിന്ദുക്കൾ ആഗ്രഹിക്കുന്നു.