
ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വൻ്റി 20 യിൽ ഇന്ത്യക്ക് ജയം. ഇതോടെ 5 മൽസരങ്ങളുള്ള പരമ്പര ഇന്ത്യ 2- 0 ത്തിന് മുന്നിലായി.
വാശിയേറിയ മൽസരത്തിൽ തിലക് വർമയുടെ ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ ജയം നേടിയത്. 54 ബോളിൽ 4ഫോറും 5 സിക്സും അടങ്ങിയതായിരുന്നു തിലക് വർമയുടെ 72 റൺസ്. 2 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.
സഞ്ജു സാംസൺ (5), അഭിഷേക് ശർമ (12), സൂര്യകുമാർ യാദവ് (12), ജുറേൽ (4), ഹാർദ്ദിക് പാണ്ഡെ ( 7), സുന്ദർ (26), അഷർ പട്ടേൽ (2) , അർഷദ് ദീപ് (6) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. രവി ബിഷ് നോയെ ( 9 ) കൂട്ട് പിടിച്ചാണ് തിലക് വർമ ഇന്ത്യയെ ജയത്തിലെത്തിച്ചത്.
ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയക്കുക ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് നേടി.
ഫിൽ സാൾട്ട് (4), ഡക്കറ്റ് (3), ബട്ലർ (45), ബ്രൂക്ക് (13), ലീവിംഗ് സ്റ്റോൺ ( 13 ) , സ്മിത്ത് ( 22) , ഓവർടൺ(5), കാഴ്സ് ( 31) ,റാഷിദ് (10) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടപ്പെട്ടത്. ആർച്ചർ (12) ,മാർക്ക് വുഡ് (5) എന്നിവർ പുറത്താകാതെ നിന്നു.
ഇന്ത്യക്ക് വേണ്ടി അഷർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ 2 വിക്കറ്റ് വീതം നേടി. വാഷിംഗ് ടൺ സുന്ദർ, അഭിഷേക് ശർമ,അർഷ് ദീപ് സിംഗ്, ഹാർദിക് പാണ്ഡെ എന്നിവർ ഓരോ വിക്കറ്റും നേടി.