
Kerala Government News
ടൈപ്പിസ്റ്റിനെ ടെലിഫോൺ ഓപ്പറേറ്ററായി നിയമിച്ചു
തിരുവനന്തപുരം: ടൈപ്പിസ്റ്റിനെ ടെലിഫോൺ ഓപ്പറേറ്ററായി നിയമിച്ചു. രാജ്ഭവനിൽ ആണ് വിചിത്ര നിയമനം നടന്നത്. ചരക്ക് സേവന നികുതി വകുപ്പിലെ എൽ.ഡി ടൈപ്പിസ്റ്റായി വി.എം. മിനിയെ ആണ് രാജ്ഭവനിൽ ടെലിഫോൺ ഓപ്പറേറ്റർ ആയി ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിച്ചത്.
ഒരു വർഷത്തേക്കാണ് നിയമനം. കാലാവധി കഴിഞ്ഞാൽ രാജ്ഭവൻ ആവശ്യപ്പെട്ടാൽ വീണ്ടും നിയമനം നൽകും. ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ആണ് നിയമനം നടന്നത്. മുഖ്യമന്ത്രി അനുമതി നൽകിയതോടെ പൊതുഭരണ പ്രോട്ടോക്കോൾ വകുപ്പിൽ നിന്ന് ഈ മാസം 1 ന് ഉത്തരവും ഇറങ്ങി.
