NewsReligion

മാർപാപ്പ പ്രാർത്ഥനയിൽ പങ്കെടുത്തു; ആരോഗ്യനില മെച്ചപ്പെട്ടു

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടെന്ന് വത്തിക്കാൻ. സ്വകാര്യ അപാർട്‌മെന്റിലെ ചാപ്പലിൽ മാർപാപ്പ പ്രാർഥനയിൽ പങ്കെടുത്തു. ദിവ്യബലി സ്വീകരിച്ചു. തുടർന്ന് മറ്റ് ജോലികളിൽ ഏർപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനേക്കാൾ പോപ്പിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായതായി ബുധനാഴ്ച വൈകുന്നേരം പ്രസ് ഓഫീസ് അറിയിച്ചു.

ഫ്രാൻസിസ് മാർപാപ്പ നന്നായി ഉറങ്ങുകയും പ്രഭാതത്തിന്റെ ആദ്യഭാഗം വിശ്രമിക്കുകയും ചെയ്തുവെന്ന് ഹോളി സീ പ്രസ് ഓഫീസ് വ്യാഴാഴ്ച രാവിലെ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പോപ്പിന്റെ വൃക്കകളിൽ കാണപ്പെട്ട നേരിയ അപര്യാപ്തത കുറഞ്ഞു,” ചൊവ്വാഴ്ചപ രാത്രി നടത്തിയ നെഞ്ചിലെ സിടി സ്‌കാൻ ശ്വാസകോശ വീക്കത്തിന്റെ സാധാരണ പുരോഗതി കാണിച്ചു – വത്തിക്കാൻ പ്രസ് പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *