
News
ഓഫീസ് കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ് അസിസ്റ്റൻ്റ് ലേബർ ഓഫീസർക്ക് പരിക്ക്
ആലപ്പുഴയിലെ ലേബർ ഓഫീസ് കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നുവീണ് ലേബർ ഓഫീസർക്ക് പരിക്ക്. അമ്പലപ്പുഴ അസിസ്റ്റൻ്റ് ലേബർ ഓഫീസർ പാർവതി മോഹൻദാസിനാണ് പരിക്കേറ്റത്.
അസിസ്റ്റൻ്റ് ലേബർ ഓഫീസ് കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നു വീഴുകയായിരുന്നു. കാലപ്പഴക്കമാണ് മേൽക്കൂര തകർന്നു വീഴാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. പൊലീസ് സ്റ്റേഷനായി പ്രവർത്തിച്ചിരുന്ന ഈ കെട്ടിടം ഏതാനും വർഷം മുൻപാണ് ലേബർ ഓഫീസ് ആക്കി മാറ്റിയത്.