Kerala Government News

എയ്ഡഡ് സ്‌കൂൾ അധ്യാപകർക്ക് ശമ്പള കുടിശികക്ക് അർഹതയില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

2016 ജൂൺ മുതൽ 2020 ഫെബ്രുവരി വരെ എയ്‌ഡഡ് സ്കൂളുകളിൽ അധ്യാപകരായി നിയമനം ലഭിച്ചവർക്ക് നോഷണലായി അംഗീകാരം നൽകിയ കാലയളവിലെ ശമ്പള കുടിശ്ശിക അനുവദിക്കാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഈ കാലയളവിലെ സാമ്പത്തിക ആനുകൂല്യങ്ങൾക്ക് അധ്യാപകർ അർഹരല്ലെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉന്നയിച്ച ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.

2016 മുതൽ 2020 വരെയുള്ള കാലയളവിൽ സംസ്ഥാനത്തെ വിവിധ എയ്‌ഡഡ് സ്കൂളുകളിൽ ജോലി ചെയ്ത അധ്യാപകർക്ക് നിയമന തീയതി മുതൽ സേവന കാലയളവ് പരിഗണിച്ച് ഇൻക്രിമെന്റ് നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ? മേല്പറഞ്ഞ കാലയളവിലെ സാമ്പത്തിക ആനുകൂല്യങ്ങൾ പ്രസ്തുത അധ്യാപകർക്ക് എന്ന് നൽകുമെന്ന് വ്യക്തമാക്കാമോ? എന്നിവയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചത്. ഇതിന് മറുപടിയായി മന്ത്രി പറഞ്ഞത് ഇങ്ങനെ:

കെ.ഇ.ആർ അദ്ധ്യായം XXI ലെ ചട്ടം 7 ഉപചട്ടം 1, 2, 3, 4 എന്നിവ അനുസരിച്ച് സംരക്ഷിത അദ്ധ്യാപകരെ നിയമിക്കാൻ മാനേജർമാർ ചട്ടപ്രകാരം ബാദ്ധ്യസ്ഥരാണ്. മേൽ ചട്ടങ്ങൾക്ക് 29.01.2016 മുതല്‍ പ്രാബല്യമുണ്ട്. പ്രസ്തുത ചട്ടങ്ങൾക്കുവിരുദ്ധമായി അധിക തസ്തികകളിൽ നിയമിക്കപ്പെട്ട അദ്ധ്യാപകർക്ക് നിയമനാംഗീകാരം നൽകുന്നതിനായി, ചട്ടങ്ങളിൽ ഇളവ് നൽകിക്കൊണ്ട്, സ.ഉ. (അച്ചടി) 4/2021/പൊ.വി.വ തീയതി 06.02.2021 നമ്പർ ഉത്തരവ് പുറപ്പെടുവിച്ചു. ഇതുപ്രകാരം നിയമനാംഗീകാരം ലഭിക്കുന്ന ജിവനക്കാർക്ക് 06-02-2021 മുതൽ മാത്രമാണ് സാമ്പത്തിക ആനുകൂല്യങ്ങൾക്ക് അർഹതയുള്ളത്.

നിയമന തീയതി മുതൽ 05.02.2021 വരെയുള്ള കാലയളവിലുള്ള ആനുകൂല്യങ്ങൾ കടിശ്ശിക നോഷണലായി സാമ്പത്തിക മാത്രമാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ ഈ കാലയളവ് അർഹമായ മറ്റ് സർവ്വീസ് ആനുകൂല്യങ്ങൾക്ക് പരിഗണിക്കുന്നതിന് തടസ്സമില്ല. മേൽ കാലയളവിലെ സാമ്പത്തിക ആനുകൂല്യങ്ങൾക്ക് അധ്യാപകർ അർഹരല്ല.

Aided School teacher salary arrear Kerala

കഴിഞ്ഞദിവസം, താമരശ്ശേരി കോടഞ്ചേരിയിൽ എയ്ഡഡ് സ്‌കൂൾ അധ്യാപികയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കോടഞ്ചേരി സെന്റ് ജോസഫ് എൽപി സ്‌കൂൾ അധ്യാപിക അലീന ബെന്നിയെയാണ് (29) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോർപറേറ്റ് മാനേജ്‌മെന്റിനു കീഴിൽ ജോലി ചെയ്തിരുന്ന അലീനയ്ക്ക് ജോലി സ്ഥിരപ്പെടുകയോ ശമ്പളം ലഭിക്കുകയോ ചെയ്തിരുന്നില്ല. ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നാണ് അറിയുന്നത്. കട്ടിപ്പാറയിൽ ജോലി ചെയ്ത കാലയളവിലെ 5 വർഷത്തെ ശമ്പളമോ ആനുകൂല്യമോ ആവശ്യമില്ലെന്നു കോർപ്പറേറ്റ് മാനേജർ എഴുതി വാങ്ങിയിരുന്നുവെന്നും അലീനയുടെ പിതാവ് ബെന്നി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *