സ്വന്തം കുട്ടികളെ പൊതുവിദ്യാലയത്തിൽ ചേർക്കാത്ത അധ്യാപകരുടെ പട്ടിക തയ്യാറാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എകെഎസ്ടിയു സംസ്ഥാന സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
എന്നാൽ, ഇതിനെതിരെ വിമർശനവും ശക്തമാകുന്നുണ്ട്. അധ്യാപകരുടെ കുട്ടികളുടെ കാര്യം അന്വേഷിക്കുന്ന മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും മക്കൾ ഏത് പൊതുവിദ്യാലയത്തിലാണ് പഠിക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്.
ഇക്കാര്യത്തിൽ മന്ത്രിയുടെ മറുപടി ആരാഞ്ഞിരിക്കുകയാണ് കെപിസിസി സെക്രട്ടറി അഡ്വ. സിആർ പ്രാണകുമാർ. മക്കളെ പൊതുവിദ്യാലയത്തിൽ ചേർക്കാത്ത മന്ത്രിമാർ ആരൊക്കെ? മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ, മകൻ വിവേക് എന്നിവർ പഠിച്ച സ്‌കൂൾ, കോളേജ് ഏതൊക്കെ? മന്ത്രിമാരുടെ മക്കൾ പഠിച്ച സ്‌കൂൾ/കോളേജ്. ഏതൊക്കെ എന്നതിന് മറുപടി നൽകുമോ ശിവൻകുട്ടി സാറേ എന്നാണ് പ്രാണകുമാർ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചിരിക്കുന്നത്.
ഇതിന് മുമ്പ് ഒരു പോസ്റ്റിൽ മുഖ്യമന്ത്രിയുടെ കൊച്ചുമകനെ സർക്കാർ സ്‌കൂളിൽ ചേർത്ത് ആദ്യം മാതൃക കാണിക്കൂ എന്നും പ്രാണകുമാർ ആവശ്യപ്പെട്ടിരുന്നു.