വീണ്ടും സ്വര്‍ണവില കൂടി; പവന് 63,520

Gold Price Kerala today

കൊച്ചി: കഴിഞ്ഞ ദിവസം നേരിയ കുറവുണ്ടായ സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും മുന്നേറ്റം. 400 രൂപ വര്‍ധിച്ച് പവന് 63,520 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിനും ആനുപാതികമായി വില കൂടി. 50 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7940 രൂപയായി.

ഒരു ഗ്രാം സ്വർണത്തിന് വില. ഈ മാസം ഗ്രാമിന് 8,060 രൂപ വരെ എത്തിയിരുന്നു. കഴിഞ്ഞ ദിവസം സ്വർണ വില വലിയ തോതിൽ ഇടിഞ്ഞിരുന്നു. പവന് 800 രൂപ കുറഞ്ഞാണ് 63,120 രൂപയിലെത്തിയത്. കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments