കൊച്ചി: പാലാരിവട്ടം സംസ്‌കാര ജംഗ്ഷനിൽ നടുറോഡിൽ കത്തിയുമായി പരാക്രമം കാണിച്ച യുവതിയും യുവാവും പൊലീസ് കസ്റ്റഡിയിലായി. വ്യാഴാഴ്ച രാത്രി 12.15 ഓടെയാണ് സംഭവം. ആദ്യം നാട്ടുകാരുടെ പരാതിയെ തുടർന്നെത്തിയ പൊലീസ് സംഘത്തിന് നേരെ പ്രതികൾ അക്രമം അഴിച്ചുവിടുകയുമായിരുന്നു. പൊലീസ് വാഹനത്തിന്റെ ചില്ലുകൾ അടിച്ചു തകർത്തു.
സംഭവത്തിൽ പാലാരിവട്ടം സ്വദേശി പ്രവീണിനെയും സുഹൃത്ത് കോഴിക്കോട് സ്വദേശി റെസ്ലിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രവീണിനെ കസ്റ്റഡിയിലെടുത്തതിൽ പ്രകോപിതയായ യുവതി പോലീസിനെ ആക്രമിക്കുകയും വാഹനത്തിന്റെ ചില്ല് തകർക്കുകയുമായിരുന്നു. ഇവർ ലഹരി ഉപയോഗിച്ചിരുന്നോ എന്ന പരിശോധന നടത്തും.