FootballSports

രണ്ടും കൽപ്പിച്ച് സൗദി; വമ്പൻ തുക മുടക്കി സൂപ്പർ താരങ്ങളെ ടീമിലെത്തിക്കാൻ ശ്രമം

ഫുട്ബോൾ ലോകത്തെ അതിശയിപ്പിക്കുകയാണ് ഓരോ നിമിഷവും സൗദി ഫുട്ബോൾ ക്ലബ്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിച്ചതിന് പിന്നാലെ വമ്പൻ തുക മുടക്കി സൂപ്പർ താരങ്ങളെ ടീമിലെത്തിക്കാനാണ് ശ്രമം.

യൂറോപ്യൻ ട്രാൻസ്ഫർ വിപണിക്ക് വലിയ ഭീഷണിയാണ് സൗദി ഉയർത്തിയത്. യൂറോപ്പിൽ കളിക്കുന്നതിനേക്കാൾ ഇരട്ടി പ്രതിഫലമാണ് സൗദി ക്ലബ്ബുകൾ താരങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത്. അതിനാൽ തന്നെ പലരും സൗദിയെ തിരഞ്ഞെടുക്കുന്നു. എന്നാൽ സൗദി ഇത് വരെ നൽകിയതൊന്നുമല്ല ഓഫർ.

സ്പാനിഷ് മാധ്യമത്തിലെ റിപ്പോർട്ട് പ്രകാരം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഓഫറുമായി സൗദി റയൽ മാഡ്രിഡ് താരം വിനിഷ്യസിനെ സമീപിച്ചു എന്നാണ്. ഉയർന്ന പ്രതിഫലം കൂടാതെ മറ്റ് നിരവധി സൗകര്യങ്ങളും വാഗ്ദാനം ചെയ്താണ് സൗദിയുടെ ഓഫർ.

സൗദി വിനിഷ്യസിന് പിന്നാലെ കൂടിയിട്ട് നാളുകൾ കുറെയായി. സൗദി ഓഫർ വന്നതിന് പിന്നാലെ വിനീഷ്യസ് റയലുമായി പുതിയ കരാർ ഒപ്പിടുന്നതിൽ നിന്ന് വിട്ട് നിൽക്കുകയും ചെയ്തിരുന്നു. എന്നാൽ സമീപകാലത്ത് നടന്ന സംഭവങ്ങൾ സൗദിക്ക് തിരിച്ചടിയായി മാറി.

സൗദി ഓഫർ നിലനിൽക്കുന്ന സമയത്താണ് ബാലൻ ഡി ഓർ വിനിഷ്യസിന് നൽകാത്തതിൽ റയൽ, താരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതും ബാലൻ ഡി ഓർ ചടങ്ങ് ബഹിഷ്കരിക്കുന്നതും. റയൽ ഒപ്പം നിന്നതുകൊണ്ടുതന്നെ ഇനി ടീം വിടാൻ വിനീഷ്യസ് തയ്യാറാവില്ല. എങ്കിലും മറ്റു യൂറോപ്യൻ താരങ്ങളെ സൗദിയുടെ മണ്ണിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ക്ലബ്ബ്.

Leave a Reply

Your email address will not be published. Required fields are marked *