News

സ്വർണ വിലക്കയറ്റം തുടരുന്നു! പവന് 64000 കടന്നു

സ്വര്‍ണ വിലയില്‍ കയറ്റം തുടരുന്നു. ചൊവ്വാഴ്ച്ച പവൻ്റെ വില 64,480. ഒരു ഗ്രാം സ്വർണ്ണത്തിൻ്റെ വില 8060 ആയി. ഇന്നലെ ഒരു പവന് 63840 രൂപയും ഗ്രാമിന് 7980 രൂപയുമായിരുന്നു.

ഒരാഴ്ചക്കിടെ മാത്രം 2,400 രൂപയുടെ വര്‍ധന. ആഗോള വിപണിയില്‍ എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 2,886 ഡോളറാണ് ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 85,384 രൂപയായി.

22 കാരറ്റ് സ്വർണ്ണത്തിന്റെ ഒരു പവൻ്റിന് 64,480 രൂപയാണ് വില. ഒരു ഗ്രാമിന് 8,060 രൂപ. ഇന്ന് ഒരു ഗ്രാമിന് 80 രൂപയും, ഒരു പവന് 640 രൂപയും വർദ്ധിച്ചു. 24 കാരറ്റ് സ്വർണ്ണത്തിന്റെ ഒരു പവൻ്റിന് 70,344 രൂപയും, ഒരു ഗ്രാമിന് 8,793 രൂപയുമാണ് വില. ഇന്ന് ഒരു ഗ്രാമിന് 87 രൂപയും, ഒരു പവന് 696 രൂപയും വർദ്ധനവ് രേഖപ്പെടുത്തി. 18 കാരറ്റ് സ്വർണത്തിന്റെ ഒരു പവൻ്റിന് 52,760 രൂപയാണ് വില. ഒരു ഗ്രാമിന് 6,595 രൂപ. ഇന്ന് ഒരു ഗ്രാമിന് 66 രൂപയും, ഒരു പവന് 528 രൂപയും വർദ്ധിച്ചു. 2025-ന്റെ തുടക്കം മുതൽ സ്വർണ്ണവില ഉയരുകയാണ്.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉരുക്ക്, അലുമിനിയം ഇറക്കുമതികളിൽ 25% പുതിയ ചുങ്കം ഏർപ്പെടുത്തിയതിനെ തുടർന്ന്, ഒരു വ്യാപാരയുദ്ധത്തിന്റെയും പണപ്പെരുപ്പത്തിന്റെയും ആശങ്കകൾ ഉയർന്നതോടെ നിക്ഷേപകർ സുരക്ഷിതമായ ആസ്തിയായ സ്വർണ്ണത്തിലേക്ക് തിരിഞ്ഞതോടെയാണ് ചൊവ്വാഴ്ച സ്വർണ്ണവില റെക്കോർഡ് വിലയിലേക്ക് ഉയർന്നത്.

ട്രംപിന്റെ താരിഫ് ഭീഷണിതന്നെയാണ് കുതിപ്പിന് പിന്നില്‍. സ്റ്റീലിനും അലുമിനിയത്തിനും 25 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. രൂപയുടെ മൂല്യമിടിവും സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചു. ഡോളറിനെതിരെ 87.92 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലാണ് രൂപയുടെ മൂല്യം ഇപ്പോള്‍.

Leave a Reply

Your email address will not be published. Required fields are marked *