
കൊടുങ്ങല്ലൂര്‍ അഴീക്കോട് മകൻ സ്വന്തം മാതാവിൻ്റെ കഴുത്ത് അറുത്തു. അതീവ ഗുരുതരാവസ്ഥഥയിലായ വീട്ടമ്മയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരപ്പാലത്തിന് സമീപം ഊമന്തറ അഴുവേലിക്കകത്ത് സീനത്തിനെയാണ് മകൻ മുഹമ്മദ് ആക്രമിച്ചത്. 24 വയസ്സാണ് മുഹമ്മദിന്. ഇന്നലെ രാത്രിയായിരുന്നു ക്രൂര സംഭവം. മുഹമ്മദിനെ കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലും ഇയാള്‍ അക്രമാസക്തനാണ്. ഇയാളെ ഡി അഡിക്ഷൻ സെൻ്ററിലേക്ക് മാറ്റാനുള്ള നീക്കത്തിലാണ് പോലീസ്.
ലഹരി ഉപയോഗിച്ച് വീട്ടിലെത്തിയ മുഹമ്മദ് മാതാവുമായി തർക്കത്തിലേർപ്പെട്ടു. തുടർന്ന് കഴുത്തറുക്കുകയായിരുന്നു. മൂന്ന് വര്‍ഷം മുന്‍പ് പിതാവ് ജലീലിനെയും മുഹമ്മദ് ആക്രമിച്ചിരുന്നു. കൊച്ചി കളമശ്ശേരിയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. പിന്നീട് കൊടുങ്ങല്ലൂരിലേക്ക് എത്തിയത്.
സീനത്ത് ഇപ്പോള്‍ ഐസിയുവിലാണ്. ആദ്യം കൊടുങ്ങല്ലൂരിലെ ആശുപത്രിയിലേക്കും പിന്നീട് എറണാകുളത്തേക്കും ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റിയിരിക്കുകയാണ്.