ജാമ്യം വീടാണെങ്കിൽ ജപ്തി ചെയ്യരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജാമ്യം നൽകുന്നത് വീടാണെങ്കിൽ അത് ജപ്തി ചെയ്യുന്ന നില സ്വീകരിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
വീടാണ് ജാമ്യമെങ്കിൽ ജപ്തി ചെയ്യുന്ന നടപടി സ്വീകരിക്കാതിരിക്കുന്നതിൽ സഹകരണ മേഖല മാതൃക കാണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം വീട്ടിൽ താമസിക്കാനുള്ള അവകാശം അവർക്കുണ്ടെന്നും അവരെ വഴിയാധാരമാക്കുന്ന നില സ്വീകരിക്കാൻ പാടില്ലെന്നും കർശനമായി ഇക്കാര്യം പാലിക്കാൻ സഹകരണ മേഖലയ്ക്ക് നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ കാണാം…
മൂന്ന് സെന്റിന് താഴെമാത്രം കിടപ്പാടമുള്ളയാളെ വീട്ടിൽ നിന്ന് ഇറക്കിവിടുകയോ ബോർഡ് വെക്കുകയോ ചെയ്യുകയാണെങ്കിൽ പകരം ഷെൽട്ടർ നൽകിക്കൊണ്ടാണ് അത് ചെയ്യേണ്ടത് എന്നാണ് നിലപാടെന്ന് മന്ത്രി വി.എൻ. വാസവനും വ്യക്തമാക്കി. സർഫാസി ആക്ട് പ്രകാരമാണ് വീട് ജപ്തിയും ബോർഡ് വെക്കലുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.