NationalPolitics

തിരഞ്ഞെടുപ്പ് ചൂടില്‍ ജാര്‍ഖണ്ഡും, 46.25 പോളിങ് രേഖപ്പെടുത്തി ആദ്യ ഘട്ട വോട്ടെടുപ്പ്

ജാര്‍ഖണ്ഡ്; കേന്ദ്രം ഉറ്റുനോക്കുന്ന മണ്ഡലമാണ് ജാര്‍ഖണ്ഡ്. സോറന്‍ സര്‍ക്കാരിനെ തച്ചുടച്ച് ജാര്‍ഖണ്ഡില്‍ അടുത്ത അധികാരം പിടിച്ചെടുക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ബിജെപി. നുഴഞ്ഞുകയറ്റക്കാരെ തുരത്തുന്നതാകും തങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്ന് ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇതിനോടകം ബിജെപിയുടെ ചാണക്യനായ അമതി ഷാ. അതിനാല്‍ തന്നെ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് ജാര്‍ഖണ്ഡില്‍ നടക്കുന്നത്. 81 സീറ്റുകളിലേയ്ക്കുള്ള 43 എണ്ണത്തിലെ ഇന്ന് ആദ്യഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്.

ഗോത്രവര്‍ഗ്ഗക്കാരുടെ ആധിപത്യമുള്ള തെക്കന്‍ ചോട്ടനാഗ്പൂര്‍, വടക്കന്‍ പലാമു, കോല്‍ഹാന്‍ പ്രദേശങ്ങളിലാണ് പ്രധാനമായും സീറ്റുകള്‍ സ്ഥിതി ചെയ്യുന്നത്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന സീറ്റുകളില്‍ 20 എണ്ണം പട്ടികവര്‍ഗക്കാര്‍ക്കും (എസ്ടി) ആറെണ്ണം പട്ടികജാതിക്കാര്‍ക്കും (എസ്സി) സംവരണം ചെയ്തിരിക്കുന്നതാണ്. പ്രതിപക്ഷത്തിന്റെ ഇന്ത്യാ ബ്ലോക്കിലെ അംഗമായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തെ (എന്‍ഡിഎ) നേരിടും.

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ എന്‍ഡിഎ സഖ്യകക്ഷികള്‍ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്‍ (എജെഎസ്യു), ജനതാദള്‍ (യുണൈറ്റഡ്) ആണ്, അതേസമയം ഇന്ത്യ ബ്ലോക്കിനെ പ്രതിനിധീകരിക്കുന്നത് ജെഎംഎം, കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി), ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവയാണ്. കേരളം, രാജസ്ഥാന്‍, ഗുജറാത്ത്, പശ്ചിമ ബംഗാള്‍ സംസ്ഥാന ങ്ങളിലും ഇന്ന് തന്നെയാണ് വോട്ടെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *