ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മൽസരത്തിൽ ഇന്ത്യക്ക് 4 വിക്കറ്റ് ജയം. 305 റൺസ് വിജയലക്ഷ്യം 44.3 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇതോടെ 3 മൽസരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി.
ഇടവേളക്ക് ശേഷം രോഹിത് ശർമ ഫോമിലേക്ക് ഉയർന്നതോടെ ഇന്ത്യ ആയാസരഹിതമായി ഇംഗ്ലണ്ട് ഉയർത്തിയ വമ്പൻ ലക്ഷ്യം മറികടന്നു. 90 ബോളിൽ 12 ഫോറിൻ്റേയും 7 സിക്സിൻ്റേയും അകമ്പടിയോടെയാണ് രോഹിതിൻ്റെ 119 റൺസ്.
ഓപ്പണിംഗിൽ ഗില്ലുമായി (60) ചേർന്ന് 136 റൺസിൻ്റെ കൂടുക്കെട്ടാണ് രോഹിത് പടുത്തുയർത്തിയത്.ഗില്ലിന് പിന്നാലെ വന്ന വീരാട് കോലിക്ക് (5) തിളങ്ങാനായില്ല. ശ്രേയസ് അയ്യർ (44),കെ.എൽ രാഹുൽ (10), ഹാർദിക് പാണ്ഡെ (10) എന്നിവരുടെ വിക്കറ്റുകളും നഷ്ടപ്പെട്ടു.
അഷർ പട്ടേലും (41), ജഡേജയും (11) കൂടി വിജയലക്ഷ്യം കടത്തി. ഏകദിന ക്രിക്കറ്റിൽ ഗെയിലിൻ്റെ 331 സിക്സർ നേട്ടം മൽസരത്തിൽ രോഹിത് മറികടന്നു. 351 സിക്സറുമായി ഷാഹിദ് അഫ്രീദിയാണ് രോഹിതിന് മുന്നിൽ ഉള്ള ഏക കളിക്കാരൻ.