കൊച്ചി: ബാങ്ക് വായ്പയെടുത്തവർക്ക് ചെറിയൊരു ആശ്വാസം. റിസർവ് ബാങ്ക് പലിശനിരക്ക് കാല്‍ ശതമാനംകുറച്ചു. റിസർവ് ബാങ്കിൽ നിന്ന് ബാങ്കുകൾ വാങ്ങുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്കാണ് 6.50 ല്‍ നിന്ന് 6.25 ശതമാനമാക്കിയത്.
ഇതോടെ ബാങ്കുകൾക്ക് ഭവന, വാഹന വ്യക്തിഗത. കോർപ്പറേറ്റ് സ്വർണപണയ, കാർഷിക വായ്പകളുടെ പലിശ കുറയ്ക്കാനാകും. പത്തലക്ഷം രൂപയുടെ വിവിധ വായ്പകളുടെ ഇ.എം.ഐ മാസം 150 രൂപ വരെ കുറഞ്ഞേക്കും.
നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതിനാലാണ് ധനനയ രൂപീക രണ സമിതി ഐക്യകണ്ഠേന പലിശ കുറയ്ക്കാൻ തീരുമാനിച്ചതെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. സാമ്പത്തിക വളർച്ചയ്ക്ക് ഊന്നൽ നൽകുന്ന സമീപനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനുമുമ്പ് 2020 മേയിലാണ് പലിശ നിരക്ക്കുറച്ചത്. ഇതിനുശേഷം നാണയ ഷെരുപ്പം ഉയർന്നതോടെ റിസർവ് ബാങ്ക് ആറ് തവണയായി പലിശ നിരക്ക് 2.5 ശതമാനം വർദ്ധിപ്പിച്ചാണ് 6.5 ശതമാനമാക്കിയത്. 2025-26 ബജറ്റിൽ പ്രഖ്യാപിച്ച മെഗാ ടാക്സ് റിലീസിന് തൊട്ടുപിന്നാലെയാണ് നിരക്കിലെ കുറവ് വരുന്നത്, ഇത് ഉപഭോഗം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഭവന വായ്പ
20 വർഷകാലാവധിയിലുള്ള 50 ലക്ഷം രൂപ ഭവന വായ്പയുടെ പലിശ 9 ശതമാനത്തിൽ നിന്ന് 8. 75 ശതമാനത്തിലേക്ക് കുറയുമ്പോഴുള്ള മാറ്റം
- നിലവിലെ പലിശ: 57.96 ലക്ഷം
- പുതിയ നിരക്കിൽ : 53.6 ലക്ഷം
- ലാഭം : 4.36 ലക്ഷം
- ഇ.എം.ഐ : 44,986 രൂപ
വാഹന വായ്പ
- തുക : പത്തുക്ഷം രൂപ
- നിലവിലെ ഇ.എം.ഐ : 20,953 രൂപ
- ഇനി: 20,843 രൂപ
- പ്രതിവർഷം ലാഭം: 1,464 രൂപ
സ്വർണ പണയ വായ്പ
ഒരു ലക്ഷം രൂപയുടെ സ്വർണ വായ്പയു ടെ പലിശ ഒൻപത് ശതമാനത്തിൽ നി ന്ന് 8.75 ശതമാനമായി കുറയും. പ്രതിവർഷം 150 രൂപയുടെ ലാഭം