HealthNews

ജനനേന്ദ്രീയം അസ്ഥിയായി മാറുന്നു ; കാൽമുട്ടിന് ചികിത്സ തേടിയെത്തിയ 63 കാരന്റെ എക്‌സ് റേ കണ്ട് ഞെട്ടി ഡോക്ടർമാർ

ന്യൂയോർക്ക് : ജനനേന്ദ്രീയം അസ്ഥിയായി മാറുന്ന അപൂർവ്വ രോഗം ബാധിച്ച് വയോധികൻ. ന്യൂയോർക്ക് സ്വദേശിയായ 63 കാരനിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കാൽമുട്ടിന്റെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയതായിരുന്നു വയോധികൻ. അദ്ദേഹത്തിന്റെ ഇടുപ്പിന്റെ എക്‌സ് റേ പരിശോധിച്ചതിൽ നിന്നായിരുന്നു രോഗം കണ്ടെത്തിയത്.

അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രമാണ് ഈ അവസ്ഥയുണ്ടാകാറുള്ളത്. ‘പെനൈൽ ഓസിഫിക്കേഷൻ’ എന്നാണ് ഈ അവസ്ഥയുടെ പേര്. 2019-ൽ നടപ്പാതയിൽ വീണ് വയോധികന്റെ കാൽമുട്ടിന് പരിക്കേറ്റിരുന്നു. ഇതിന് ശേഷം കാൽമുട്ടിന് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതോടെ വിദഗ്ധ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തുകയായിരുന്നു.

ഭാവിയിൽ കൂടുതൽ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലാതിരിക്കാൻ മുൻകരുതൽ എന്ന നിലയിൽ അദ്ദേഹത്തിന്റെ ഇടുപ്പിന്റെ എക്‌സ് റേ ഡോക്ടർ എടുക്കുകയായിരുന്നു. പരിശോധിച്ചപ്പോൾ ജനനേന്ദ്രീയത്തിന് കട്ടിയുള്ളതായി കാണപ്പെടുകയായിരുന്നു. ‘എക്‌സ്ട്രാസ്‌കെലെറ്റൽ ബോൺ’ എന്നാണ് ഈ പ്രതിഭാസം വൈദ്യശാസ്ത്ര മേഖലയിൽ അറിയപ്പെടുന്നത്. കാത്സ്യം ലവണങ്ങൾ ജനനേന്ദ്രിയത്തിൽ ഒരു ഫലകത്തോട് സാമ്യമുള്ള രീതിയിൽ നിക്ഷേപിക്കപ്പെടുന്ന അസ്ഥയാണിത്. ഇതുവരെ 40 ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് ഈ അവസ്ഥ കണ്ടെത്തിയിട്ടുള്ളതെന്നാണ് ഡോക്ടർമാർ പറയുന്നത്. ശസ്ത്രക്രിയയും കുത്തിവയ്പ്പുമാണ് ഈ രോഗം മാറുന്നതിനുള്ള പ്രതിവിധി.

Leave a Reply

Your email address will not be published. Required fields are marked *