അപേക്ഷ ക്ഷണിച്ചു
കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഫെബ്രുവരി 6 ന് വൈകുന്നേരം 5 ന് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ www.asapkerala.gov.in/careers/ ൽ ലഭിക്കും.
വാക്ക് – ഇൻ ഇന്റർവ്യൂ
എറണാകുളം ജനറൽ ആശുപത്രിയിൽ പ്ലംബർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനായി ഫെബ്രുവരി 14 രാവിലെ 10.30 ന് സൂപ്രണ്ടിന്റെ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും. ഐടിഐ പ്ലംബർ യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.
പ്രോജക്ട് റിസർച്ച് സയന്റിസ്റ്റ് ഒഴിവ്
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മെഡിക്കൽ ജനറ്റിക്സ് വിഭാഗത്തിനു കീഴിലെ ഐ.സി.എം.ആർ- ‘നാഷണൽ രജിസ്ട്രി ഫോർ റെയർ ആൻഡ് ഇൻഹെറിറ്റഡ് ഡിസോർഡേഴ്സ് ’ പ്രോജക്ടിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. എം.എസ്‌സി ഡിഗ്രി ഇൻ ലൈഫ് സയൻസ് (ഇന്റഗ്രേറ്റഡ് പി.ജി ഡിഗ്രി ഉൾപ്പെടും) അല്ലെങ്കിൽ അംഗീകൃത എം.ബി.ബി.എസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത. 56,000 രൂപയും 20 ശതമാനം എച്ച് ആർ എയും വേതനമായി ലഭിക്കും. മേൽപ്പറഞ്ഞ യോഗ്യതയുള്ളവർ ജനന തീയതി വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 17ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.