അധ്യാപക ഒഴിവ്
കേന്ദ്രീയ വിദ്യാലയം ചെന്നീര്‍ക്കരയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയാറാക്കുന്നതിനുളള അഭിമുഖം ഫെബ്രുവരി 10ന് നടക്കും.
പിജിടി (ഹിന്ദി, ഇംഗ്ലീഷ്, കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്) ടിജിടി (ഹിന്ദി, ഇംഗ്ലീഷ്, സയന്‍സ്,സോഷ്യല്‍ സയന്‍സ്,സംസ്‌കൃതം, കണക്ക് ) പ്രൈമറി ടീച്ചര്‍ , പ്രീ-പ്രൈമറി ടീച്ചര്‍ (ബാലവാടിക), കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, നഴ്‌സ് അഭിമുഖം ഫെബ്രുവരി 10ന് രാവിലെ ഒമ്പത് മുതലും ഇന്‍സ്ട്രക്ടര്‍ (യോഗ, സ്‌പോര്‍ട്‌സ്, ആര്‍ട്ട്, വര്‍ക്ക് എക്‌സ്പീരിയന്‍സ്, മ്യൂസിക്) കൗണ്‍സിലര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍, മലയാളം ടീച്ചര്‍ തസ്തികകളില്‍ ഫെബ്രുവരി 10ന് ഉച്ചയ്ക്ക് ഒന്നുമുതലും നടത്തുന്നു.
അസല്‍ സര്‍ട്ടിഫിക്കറ്റ്, ഒരു സെറ്റ് കോപ്പി, തിരിച്ചറിയല്‍ രേഖ, ഫോട്ടോ എന്നിവ സഹിതം ഹാജരാകണം. വെബ്‌സൈറ്റ് :www.chenneerkara.kvs.ac.in . ഫോണ്‍ : 0468 2256000.
ഡോക്ടര്‍ നിയമനം
വടശ്ശേരിക്കര പഞ്ചായത്തിന്റെ പരിധിയിലുളള കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഡോക്ടര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 11. യോഗ്യത : എംബിബിഎസ്, മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം ഉണ്ടായിരിക്കണം. ഫോണ്‍: 6235659410, 04735 251773.
കരാര്‍ നിയമനം
കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റിന്റെ (സിഎഫ്ആര്‍ഡി) കീഴിലുളള ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലബോറട്ടറിയിലെ കെമിക്കല്‍ വിഭാഗത്തിലേക്ക് ജൂനിയര്‍ അനലിസ്റ്റ്, സീനിയര്‍ അനലിസ്റ്റ് തസ്തികകളിലേക്ക് ഒരുവര്‍ഷത്തെ കരാര്‍ നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
സീനിയര്‍ അനലിസ്റ്റ് : യോഗ്യത 50ശതമാനം മാര്‍ക്കില്‍ കുറയാത്ത കെമിസ്ട്രി/ബയോ കെമിസ്ട്രി ബിരുദാനന്തര ബിരുദവും ഫുഡ് അനാലിസിസ് ലബോറട്ടറിയില്‍ അനലിസ്റ്റായി മൂന്നുവര്‍ഷം കുറയാത്ത പ്രവൃത്തി പരിചയവും (എന്‍എബിഐ അക്രഡിറ്റേഷന്‍ ഉളള ലാബിലെ പ്രവൃത്തിപരിചയം അഭികാമ്യം) പ്രതിമാസ വേതനം 25000 രൂപ.
ജൂനിയര്‍ അനലിസ്റ്റ്: യോഗ്യത : 50ശതമാനം മാര്‍ക്കില്‍ കുറയാത്ത കെമിസ്ട്രി/ ഫുഡ് ടെക്‌നോളജി ബിരുദാനന്തര ബിരുദവും മോഡേണ്‍ ഫുഡ് അനാലിസിസില്‍ ഒരുവര്‍ഷം കുറയാത്ത പ്രവൃത്തി പരിചയവും. പ്രതിമാസ വേതനം 15000 രൂപ. അവസാന തീയതി ഫെബ്രുവരി 15. വെബ് സൈറ്റ് : www.supplycokerala.com, www.cfrdkerala.in. ഫോണ്‍ : 0468 2961144.