Kerala Government News

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്‌സണൽ സ്റ്റാഫ് ശമ്പളം: 295.64 കോടി നൽകിയെന്ന് കെ.എൻ. ബാലഗോപാൽ

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്‌സണൽ സ്റ്റാഫുകൾക്ക് ശമ്പളമായി 295.64 കോടി രൂപ നൽകിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 2016-17 സാമ്പത്തിക വർഷം മുതൽ 2023-24 സാമ്പത്തിക വരെയുള്ള കണക്കാണിത്.

2016-17 ൽ 30.64 കോടിയായിരുന്നു ഇവരുടെ ശമ്പളം. 2023- 24 ൽ ഇവരുടെ ശമ്പളം 46.26 കോടി ആയി ഉയർന്നു എന്നും ബാലഗോപാൽ നിയമസഭ മറുപടിയിൽ വ്യക്തമാക്കി. മുഖ്യമന്ത്രിക്കാണ് ഏറ്റവും കൂടുതൽ പേഴ്‌സണൽ സ്റ്റാഫ് ഉള്ളത്. 33 പേരാണ് മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഉള്ളത്.

മന്ത്രിമാർക്കെല്ലാം 25 പേഴ്‌സണൽ സ്റ്റാഫ് വീതവും ഉണ്ട്. ഡെപ്യൂട്ടി സെക്രട്ടറിയുടെ ശമ്പളമാണ് പേഴ്‌സണൽ സ്റ്റാഫിലെ രാഷ്ട്രിയ നിയമനക്കാരുടെ ഏറ്റവും ഉയർന്ന ശമ്പളം. എന്നാൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിനും മീഡിയ സെക്രട്ടറി പ്രഭാവർമയ്ക്കും ഡെപ്യൂട്ടി സെക്രട്ടറിക്ക് മുകളിലുള്ള ശമ്പളമാണ് ലഭിക്കുന്നത്.

2 വർഷം സർവീസുള്ള പേഴ്‌സണൽ സ്റ്റാഫുകൾക്ക് പെൻഷനും ലഭിക്കും. സർവീസ് ദൈർഘ്യം കൂടുന്നതനുസരിച്ച് പെൻഷനും വർദ്ധിക്കും. പേഴ്‌സണൽ സ്റ്റാഫിലെ കാലാവധി കഴിയുമ്പോൾ സർക്കാർ ജീവനക്കാർ വിരമിക്കുമ്പോൾ ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *