കോട്ടയം ഏറ്റുമാനൂരിൽ ബാറിന് മുന്നിലെ തട്ടുകടയിലുണ്ടായ തർക്കത്തിൽ പോലീസുകാരൻ കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെ ഡ്രൈവർ ശ്യാമപ്രസാദാണ് കൊല്ലപ്പെട്ടത്. നീണ്ടൂർ സ്വദേശിയാണ്. ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് രാത്രി രണ്ടുമണിയോടെയാണ് ശ്യാമപ്രസാദിനെ ആശുപത്രിയിലെത്തിക്കുന്നത്.
ചികിത്സക്കിടെ രാവിലെ അഞ്ച് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. നിരവധി കേസുകളിലെ പ്രതിയായിട്ടുള്ള 27 വയസ്സുള്ള ജിബിൻ പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.