വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് വരൻ ബൈക്ക് അപകടത്തില്‍ മരിച്ചു

ജിജോമോൻ ജിൻസൺ (21)

കോട്ടയം: വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് വരൻ വാഹനാപകടത്തിൽ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി 10 മണിയോടെ എംസി റോഡിൽ കാളികാവ് പള്ളിക്കടുത്താണ് അപകടം സംഭവിച്ചത്. കടപ്ലാമറ്റം വയലാ നെല്ലിക്കുന്നു ഭാഗത്ത് കൊച്ചുപാറയിൽ ജിൻസൺ – നിഷ ദമ്പതികളുടെ മകൻ ജിജോമോൻ ജിൻസൺ (21) ആണ് മരിച്ചത്.

അപകടത്തിൽ പരിക്കേറ്റ വയലാ സ്വദേശി അജിത്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഇലക്കാട് പള്ളിയിൽ വെച്ചായിരുന്നു ജിജോമോന്റെ വിവാഹം നടക്കാനിരുന്നത്. വിവാഹ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് കുറവിലങ്ങാട് ഭാഗത്തു നിന്നും വരുമ്പോളാണ് എതിർദിശയിൽ വന്ന വാൻ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചത്.

ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിൽ തെറിച്ചു വീണു. ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജിജോമോന്റെ സഹോദരിമാർ: ദിയ, ജീന. ഈ ദാരുണ സംഭവം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും തീരാനഷ്ടത്തിലാഴ്ത്തിയിരിക്കുകയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments