
സര്‍ക്കാര്‍ ജോലി രാജിവെക്കുന്നവര്‍ക്ക് 8 മാസത്തെ ശമ്പളം
സര്‍ക്കാര്‍ ജോലി രാജിവെക്കുന്നവര്‍ക്ക് 8 മാസത്തെ ശമ്പളം. സർക്കാരിൻ്റെ ചെലവ് കുറക്കാൻ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾട്ട് ട്രംപിൻ്റേതാണ് പുതിയ ആശയം.
കുറഞ്ഞത് 12 മാസത്തെ സര്‍വീസുള്ളവര്‍ക്കാണ് ട്രെംപിൻ്റെ ഓഫർ.10 ശതമാനം വരെ ജീവനക്കാര്‍ ഓഫര്‍ സ്വീകരിക്കുമെന്നാണ് ഭരണകൂടം പ്രതീക്ഷിക്കുന്നത്. ഇതുവഴി 10,000 കോടി ഡോളര്‍ സര്‍ക്കാരിന് ലാഭിക്കാനാവുമെന്നും കണക്കാക്കുന്നു.
അമേരിക്കയിലെ സര്‍ക്കാര്‍ ജീവനക്കാരില്‍ 94 ശതമാനം പേരും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കോവിഡ് അവസാനിച്ച് 5 വര്‍ഷം കഴിഞ്ഞിട്ടും 6 ശതമാനം പേരാണ് ഓഫീസില്‍ വരുന്നത്.
കോവിഡ് കാലത്ത് തുടങ്ങിയ റിമോട്ട് വര്‍ക്ക് അവസാനിപ്പിക്കാതെ വീട്ടിലിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധമായി ഓഫീസില്‍ എത്തിക്കുമെന്നും അല്ലെങ്കില്‍ പിരിച്ചു വിടുമെന്നും ട്രംപ് ഡിസംബറില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സമയത്ത് പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് ജീവനക്കാരോട് സൗജന്യ ശമ്ബളം വാങ്ങി പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഓഫീസില്‍ വരാതെ വര്‍ക്ക്@ഹോം സംവിധാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ ലക്ഷ്യമിട്ടാണ് തീരുമാനമെങ്കിലും അമേരിക്കയിലെ 20 ലക്ഷം ജീവനക്കാര്‍ക്കും ഇതുസംബന്ധിച്ച നോട്ടീസ് നല്കി തുടങ്ങിയതായി അമേരിക്കന്‍ ന്യൂസ് പോര്‍ട്ടലായ ആക്സിയോസ് (axios) റിപ്പോര്‍ട്ട് ചെയ്തു.
പുതിയ തീരുമാനത്തിനെതിരെ ജീവനക്കാരുടെ യൂണിയനുകള്‍ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയില്‍ 56 ശതമാനം സര്‍ക്കാര്‍ ജോലികള്‍ക്ക് ടെലിവര്‍ക്ക് സംവിധാനവും 10 ശതമാനം ജോലികള്‍ക്ക് പൂര്‍ണമായി റിമോട്ട് വര്‍ക്ക് സൗകര്യവും അംഗീകരിച്ചിട്ടുണ്ടെന്ന് യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നു.