
വയോജനങ്ങള്‍ക്ക് സന്തോഷ വാര്‍ത്ത, 80,000 പേര്‍ക്ക് കൂടെ പെന്‍ഷന്‍ ലഭിക്കും
ഡല്‍ഹി: ഡല്‍ഹിയില്‍ വാര്‍ദ്ധക്യ പെന്‍ഷന്‍ സ്വീകര്‍ത്താക്കളുടെ എണ്ണം 5.3 ലക്ഷമായി ഉയര്‍ന്നു. പുതിയതായി 80,000 പേര്‍ക്ക് കൂടി വാര്‍ദ്ധക്യ പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാള്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. ഡല്‍ഹി സര്‍ക്കാര്‍ സാമൂഹിക ക്ഷേമത്തിന് പ്രതിജ്ഞാബദ്ധമാണെന്നും കൂടുതല്‍ പേര്‍ക്ക് വാര്‍ദ്ധക്യ പെന്‍ഷന്‍ നല്‍കാനുള്ള തീരുമാനം ഞായറാഴ്ചത്തെ കാബിനറ്റ് അംഗീകാരത്തെത്തുടര്‍ന്ന് നടപ്പാക്കുന്നുണ്ടെന്നും കെജ് രിവാള്‍ പറഞ്ഞു.
ഡല്‍ഹി മുഖ്യമന്ത്രി അതിഷി, മന്ത്രി സൗരഭ് ഭരദ്വാജ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഞായറാഴ്ചയാണ് ഡല്‍ഹി സര്‍ക്കാര്‍ വയോജനങ്ങള്‍ക്കായി പെന്‍ഷനു വേണ്ടിയുള്ള പോര്‍ട്ടല്‍ ആരംഭിച്ചത്. ഇതിനകം തന്നെ 10,000 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും കെജ്രിവാള്‍ അവകാശപ്പെട്ടു. താന്‍ ജയിലില്‍ കിടന്നപ്പോള്‍ ബിജെപി വയോജനങ്ങളുടെ പെന്‍ഷന്‍ നിര്‍ത്തിയിരുന്നു.
വയോധികരുടെ പെന്‍ഷന്‍ നിര്‍ത്തുന്നത് മഹാ പാപമാണ്. താന്‍ പുറത്തിറങ്ങിയതിന് ശേഷം നിര്‍ത്തിവെച്ച പെന്‍ഷനുകള്‍ പുനരാരംഭിക്കുക മാത്രമല്ല, 80,000 പുതിയ ഗുണഭോക്താക്കളെ ചേര്‍ക്കുകയും ചെയ്തുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒപ്പം ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് പ്രതിമാസം 5,000 രൂപ പെന്‍ഷനും നല്‍കുന്നുണ്ട്.