
കുവൈത്തില്‍ അമീര്‍ 912 തടവുകാര്‍ക്ക് മാപ്പ് നല്‍കി
കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് 912 തടവുകാര്‍ക്ക് അമീര്‍ മാപ്പ് നല്‍കിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതില്‍ 214 തടവുകാര്‍ക്ക് ഉടന്‍ തന്നെ മോചനം ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. (Kuwait 63rd National Day)
ഈ മാസം 25, 26 തീയതികളിലായി വരുന്ന ദേശീയ ദിനത്തേയും, വിമോചന ദിനത്തേയും വരവേല്‍ക്കാന്‍ പ്രവാസികള്‍ അടക്കമുള്ള കുവൈത്തിലെ ജനത ഒരുങ്ങിക്കഴിഞ്ഞു.
വാണിജ്യ സ്ഥാപനങ്ങള്‍ നിരവധി ഓഫറുകള്‍ ആണ് ഈ സമയത്ത് പ്രഖ്യാപിക്കുന്നത് . വാരാന്ത്യ അവധി അടക്കം 4 ദിവസത്തെ അവധി ലഭിക്കുന്നതിനാല്‍ സ്വദേശത്തേക്ക് യാത്ര ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ട് .
കുവൈത്തിലെ പ്രധാന പാതകളും സര്‍ക്കാര്‍ കെട്ടിടങ്ങളും ദീപാലംകൃതമായി. വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ നിരവധി കലാ, സാംസ്‌കാരിക പരിപാടികളും ഈ ദിവസങ്ങളില്‍ അരങ്ങേറും.