News

പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിൽ; രാധയുടെ വീട് സന്ദർശിക്കും

പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കാൻ പ്രിയങ്ക​ ​ഗാന്ധി എം പി നാളെ എത്തും.

ഇതിന് ശേഷം ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ വീടും പ്രിയങ്ക സന്ദര്‍ശിക്കും.

വി.ഡി.സതീശന്‍ നയിക്കുന്ന മലയോര സമരയാത്രയിലും പ്രിയങ്ക പങ്കെടുക്കും. നാളെ വൈകിട്ട് മേപ്പാടിയില്‍ സമര യാത്രയുടെ ഭാഗമാകും.

വയനാട്ടില്‍ നിരന്തരമായി നടക്കുന്ന വന്യജീവി ആക്രമണത്തില്‍ ജനങ്ങള്‍ ഭീതിയിലാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റി സുരക്ഷ ഉറപ്പാക്കുന്ന നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *