കാട്ടാന ആക്രമണത്തിൽ കർഷകന് പരിക്ക്

വാളയാറില്‍ കൃഷിയിടത്തിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ കർഷകന് പരിക്ക്. വാളയാർ സ്വദേശി വിജയനാണ് പരിക്കേറ്റത്..ഇന്ന് പുലർച്ചെയാണ് സംഭവം.

കൃഷിസ്ഥലത്ത് ഇറങ്ങിയ കാട്ടാനയെ തുരത്താനായാണ് വിജയൻ ഇവിടെയെത്തിയത്. എന്നാല്‍ ഇതിനിടെ വിജയനെ കാട്ടാന തിരിച്ചോടിച്ചു. ആനയുടെ ആക്രമണത്തിന് പിന്നാലെ വിജയനെ നാട്ടുകാർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇദ്ദേഹത്തിന്‍റെ പരിക്ക് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.

കാടുകള്‍ വിട്ട് ജനവാസ മേഖലകളിലാണ് വന്യജീവി ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ അധികാരികള്‍ക്ക് ഇതുവരെ ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലായെന്നത് നിരാശാജനകമാണ്. വന്യജീവി ആക്രമണങ്ങളില്‍ വനം വകുപ്പ് പരാജയമാണെന്ന പ്രതിഷേധങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്.

കേരളത്തില്‍ അതിഭീകരമായി വന്യജീവി ആക്രമണം വര്‍ധിച്ചു വരികയാണ്. എട്ടു വര്‍ഷത്തിനിടെ ആയിരത്തില്‍ അധികം പേരാണ് കേരളത്തില്‍ മരിച്ചത്. അറുപതിനായിരം വന്യജീവി ആക്രമണങ്ങളാണ് നടന്നത്. അയ്യായിരം കന്നുകാലികളെയാണ് കൊന്നത്. 2023-24-ല്‍ മാത്രം ഒന്‍പതിനായിരത്തോളം ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണ് നശിച്ചത്.

ഒരു കൃഷിയും ചെയ്യാനാകാതെ പട്ടിണിയിലും ഭീതിയിലുമാണ് മലയോര ജനതയുടെ ഓരോ ദിവസവും . ഇന്നലെ കാപ്പിക്കുരു പറിച്ചു കൊണ്ടിരുന്ന യുവതിയെ കടുവ കൊന്നതിന് പിന്നാലെ കാട്ടാന ആക്രമണ വാർത്തയിൽ ഭീതിയിലാണ് മലയോര ജനത.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments