കൊല്ലത്ത് താത്കാലിക നിയമനം
കേരഫെഡ് കൊല്ലം, കരുനാഗപള്ളി മേഖലകളിൽ സെയിൽസ് പ്രമോട്ടർമാരുടെ താൽക്കാലിക നിയമനത്തിന് ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഏകീകൃത പ്രതിമാസ ശമ്പളം 20,000 രൂപയാണ്. അപേക്ഷകൾ മാനേജിംഗ് ഡയറക്ടർ, കേരഫെഡ് ഹെഡ് ഓഫീസ്, കേര ടവർ, വെള്ളയമ്പലം, വികാസ് ഭവൻ. പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ ഫെബ്രുവരി 3 ന് വൈകുന്നേരം 5 മണിക്ക് മുൻപായി ലഭിക്കണം. ഇമെയിൽ : contact@kerafed.com .
എറണാകുളത്ത് താത്കാലിക നിയമനം
എറണാകുളം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഏറോമോഡലിങ് ഇന്‍സ്ട്രക്ടര്‍ കം സ്റ്റോര്‍ കീപ്പര്‍ തസ്തികയില്‍ താത്കാലിക അടിസ്ഥാനത്തില്‍ ഒരു ഒഴിവു നിലവിലുണ്ട് . നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കേറ്റുകളും സഹിതം ഫെബ്രുവരി 11 ന് മുമ്പ് അതതു എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-41. നിയമാനുസൃത വയസിളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ അര്‍ഹരല്ല. ഫോണ്‍ 0484 2422458.