പത്തനംതിട്ട അടൂരിൽ പതിനേഴുകാരിയെ ഒമ്പതുപേർ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. നിലവിൽ പെൺകുട്ടി 12ാം ക്ലാസില്‍ പഠിക്കുകയാണ്. ചൈൽഡ് വെൽഫയർ കമ്മറ്റി സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡനം വെളിപ്പെടുത്തിയത്.
ഏഴാം ക്ലാസിൽ പഠിക്കുമ്പോള്‍ മുതല്‍ കുട്ടി പീഡനത്തിന് ഇരയാകുന്നുവെന്നാണ് മൊഴി. ബന്ധുക്കളും സുഹൃത്തുക്കളുമായവർ ലൈംഗികമായി പീഡിപ്പിച്ചത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടവരും പീഡിപ്പിച്ചെന്ന് കുട്ടിയുടെ പരാതിയുണ്ട്. ഇതേ തുടർന്നാണ് ഒമ്പതു കേസുകൾ രജിസ്റ്റർ ചെയ്തത്. കുട്ടിയുടെ മൊഴി പ്രകാരം ഒമ്പതു കേസ് രജിസ്റ്റർ ചെയ്തു. എട്ടെണ്ണം അടൂർ സ്റ്റേഷനിലുും ഒരെണ്ണം നൂറനാട് സ്റ്റേഷനിലുമാണ്.
അടൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ കൗമാരക്കാരൻ അടക്കം നാലു പേർ കസ്റ്റഡിയിൽ ഉണ്ട്. ഇതിൽ ബന്ധുക്കളും അയൽവാസികളും സഹപാഠികളും ഉൾപ്പെടുന്നു. അടൂരിൽ രജിസ്റ്റർ ചെയ്ത ശേഷം നൂറനാടിന് കൈമാറിയ കേസിൽ മേട്ടുപ്പുറം സ്വദേശിയായ തങ്ങളാണ് പ്രതി. പെൺകുട്ടിയുടെ നഗ്‌നചിത്രം പ്രചരിപ്പിച്ചതിനാണ് കൗമാരക്കാരനെ കസ്റ്റഡിയിൽ എടുത്തിട്ടുളളത്. ഒരു കേസ് നൂറനാട് സ്റ്റേഷൻ പരിധിയിലായതിനാലാണ് അവിടേക്ക് മാറ്റിയത്.