തിരുവനന്തപുരത്ത് മകളെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തില്‍ പിതാവ് പിടിയില്‍. ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം വീട്ടില്‍ അച്ഛനും അമ്മൂമ്മക്കും ഒപ്പം കഴിയുകയായിരുന്ന യുവതിയെയാണ് പിതാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്.യുവതിയുടെ അമ്മ ഇയാളെ വർഷങ്ങള്‍ക്കു മുമ്ബേ ഉപേക്ഷിച്ച് പോയിരുന്നു
വീട്ടില്‍ നില്‍ക്കുമ്ബോള്‍ പിതാവിന്‍റെ ശല്ല്യം പതിവായതോടെയാണ് ഗത്യന്തരമില്ലാതെ യുവതി പരാതിയുമായി എത്തിയതെന്ന് ആര്യനാട് പോലീസ് അറിയിച്ചു.
തുടർന്ന് ആര്യനാട് ഇന്‍സ്‌പെക്ടര്‍ വി.എസ്.അജീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി പിതാവിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.