
Walk In Interview: ഇംഗ്ലീഷ് ടീച്ചർ; റസിഡൻഷ്യൽ ടീച്ചർ, അഡീഷണൽ ടീച്ചർ
റസിഡൻഷ്യൽ ടീച്ചർ, അഡീഷണൽ ടീച്ചർ
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് റസിഡൻഷ്യൽ ടീച്ചർ, അഡീഷണൽ ടീച്ചർ, ക്ലീനിങ് സ്റ്റാഫ് കം കുക്കിങ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് നിർദിഷ്ഠ യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക് ഇൻ ഇന്റർവ്യു നടത്തും.
അപേക്ഷകർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജനുവരി 28ന് രാവിലെ 10.30ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കരമന കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ നടക്കുന്ന ഇന്റർവ്യുവിന് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക് : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി. ഒ, തിരുവനന്തപുരം. ഫോൺ: 04712348666, ഇ-മെയിൽ: keralasamakhya@gmail.com, sh_vsskäv: www.keralasamakhya.org .
ഇംഗ്ലീഷ് ടീച്ചർ
സാമൂഹ്യനീതി വകുപ്പിന് കീഴിൽ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഇംഗ്ലീഷ് ടീച്ചറുടെ താത്കാലിക ഒഴിവുണ്ട്. ഇം?ഗ്ലീഷിൽ ബിരുദാനന്തര ബിരുദം, ബി.എഡ്/സെറ്റ്/ നെറ്റ് ആണ് യോഗ്യത. പ്രായപരിധി 25നും 50നും മധ്യേ. ഒരു വർഷത്തേക്കാണ് നിയമനം.
താത്പര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം ജനുവരി 24ന് രാവിലെ 10.30ന് പൂജപ്പുര സോഷ്യൽ ജസ്റ്റിസ് കോംപ്ലക്‌സിലുള്ള തൊഴിൽപരിശീലന കേന്ദ്രത്തിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0471-2343618, 2343241
ഭിന്നശേഷിക്കാർക്ക് അപ്രന്റിസ്ഷിപ്പ്
സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം പൂജപ്പുരയിലെ ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ അപ്രന്റിസ്ഷിപ്പിന് ഭിന്നശേഷി തൊഴിൽ പരിശീലന കേന്ദ്രത്തിലെ പൂർവ വിദ്യാർഥികൾ, സ്‌പെഷ്യൽ സ്‌കൂളുകളിൽ നിന്നും തൊഴിൽ പരിശീലനം നേടിയവർ പൊതുവിദ്യാലയങ്ങളിൽ നിന്നും കുറഞ്ഞത് പ്ലസ്ടു പഠനം പൂർത്തിയാക്കിയ ഭിന്നശേഷി വിദ്യാർഥികൾ എന്നിവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഈ സ്ഥാപനത്തിൽ പരിശീലനം നേടിയ വിദ്യാർഥികൾക്ക് മുൻഗണന ലഭിക്കും. പ്രന്റിങ് യൂണിറ്റിലും, ടൈലറിങ് യൂണിറ്റിലും രണ്ടു വീതം അപ്രന്റിസ് ഒഴിവുകളുണ്ട്.
താൽപര്യമുള്ള വിദ്യാർഥികൾ ബന്ധപ്പെട്ട രേഖകളും അതിന്റെ പകർപ്പുകളും സഹിതം ജനുവരി 27ന് രാവിലെ 10.30 ന് പൂജപ്പുര സോഷ്യൽ ജസ്റ്റിസ് കോംപ്ലക്‌സിനുള്ളിലുള്ള ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ വാക്ക്-ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഇന്റർവ്യൂവിൽ പങ്കെടുക്കാനെത്തുന്ന ഉദ്യോഗാർഥികൾക്ക് യാത്രബത്ത നൽകുന്നതല്ല. വിശദവിവരങ്ങൾക്ക്: 0471-2343618, 0471-2343241.