ജീവനക്കാർക്കും പെൻഷൻകാർക്കും സർക്കാർ കൊടുക്കാൻ ഉള്ളത് 1 ലക്ഷം കോടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജീവനക്കാർക്കും പെൻഷൻകാർക്കും എല്ലാം കൊടുക്കുന്നുണ്ടെന്ന് ധനമന്ത്രി ബാലഗോപാൽ അവകാശ വാദത്തിന് മറുപടി പറയുകയായിരുന്നു സതീശൻ.
ക്ഷാമബത്ത , ലീവ് സറണ്ടർ, ശമ്പള പരിഷ്കരണ കുടിശിക , ക്ഷാമ ആശ്വാസം, പെൻഷൻ പരിഷ്കരണ കുട്ടിശിക ഇനത്തിൽ 1 ലക്ഷം കോടി കൊടുക്കാനുണ്ടെന്ന് സതീശൻ കണക്കുകൾ നിരത്തി സമർത്ഥിച്ചു.
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും എല്ലാം നൽകുന്നുണ്ടെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ അടിയന്തിര പ്രമേയത്തിന് ധനമന്ത്രിയുടെ മറുപടി. ക്ഷാമബത്ത ഈ സാമ്പത്തിക വർഷം 2 ഗഡുക്കൾ കൊടുത്തെന്നും അടുത്ത സാമ്പത്തിക വർഷവും 2 ഗഡുക്കൾ നൽകുമെന്നും ധനമന്ത്രി വ്യക്തമാക്കി. പെൻഷൻ പരിഷ്കരണ കുടിശികയിൽ നാലാം ഗഡു മാത്രമാണ് കൊടുക്കാൻ ഉള്ളത്. അത് ഈ സാമ്പത്തിക വർഷവും കൊടുക്കും. 20,000 കോടി രൂപ കഴിഞ്ഞ ശമ്പള പരിഷ്കരണത്തിൻ്റെ ബാധ്യതയായി ഉണ്ടായി എന്നും ബാലഗോപാൽ പറഞ്ഞു.