Kerala Government News

സ്പാർക് പരാതിയും അപേക്ഷയും പരിഹരിക്കാൻ പുതിയ രീതി | SPARK

സ്പാർക്ക് സംവിധാനത്തിലെ പരാതികളും അപേക്ഷകളും പരിഹരിക്കുന്നതിന് പുതിയ രീതിയുമായി സംസ്ഥാന സർക്കാർ. നിലവിലുള്ള ഇമെയിൽ, ഫോൺ, ചാറ്റ് സംവിധാനങ്ങൾ ഒഴിവാക്കി ഓൺലൈൻ ടിക്കറ്റിംഗ് സോഫ്റ്റുവെയർ സംവിധാനം നടപ്പാക്കുകയാണ്.

പുതിയ പരാതി പരിഹാര രീതി 2025 ജനുവരി 25 മുതൽ നിലവിൽ വരും. ഇതോടെ നിലവിൽ പരാതികളും അപേക്ഷകളും സമർപ്പിക്കുന്ന info@spark.gov.in എന്ന ഇ മെയിൽ വിലാസം അസാധുവാകുകയും പ്രവർത്തനരഹിതമാകുകയും ചെയ്യും. ഇ-മെയിൽ വഴി പരാതികളും അപേക്ഷകളും നൽകിയിട്ട് പരിഹാരം ലഭിക്കാത്തവർ ജനുവരി 25 മുതൽ പുതിയ രീതിയിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

എന്താണ് ഓൺലൈൻ ടിക്കറ്റിംഗ് സോഫ്റ്റുവെയർ?

സ്പാർക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.info.spark.gov.in എന്ന വെബ്‌സൈറ്റിൽ 25-01-2025 മുതൽ നിലവിൽ വരുന്ന പരാതി പരിഹാര രീതിയാണ് ഓൺലൈൻ ടിക്കറ്റിംഗ് സംവിധാനം. സ്പാർക്കിലെ ഡി.ഡി.ഓമാർ മാത്രമല്ല PEN ഉള്ള എല്ലാ ജീവനക്കാർക്കും അവരുടെ PEN, ഇമെയിൽ ഐ.ഡി., മൊബൈൽ നമ്പർ എന്നിവ നൽകി പരാതി/അപേക്ഷ രജിസ്റ്റർ ചെയ്യാവുന്നതാണ്. അപ്പോൾ തന്നെ ഒരു ടിക്കറ്റ് ജനറേറ്റ് ചെയ്യപ്പെടുകയും ആയത് സ്പാർക്ക് പി.എം.യു-വിൽ വിവിധങ്ങളായ വിഷയങ്ങൾ/പരാതികൾ/അപേക്ഷകൾ എന്നിവയുമായി ബന്ധപ്പെട്ട് അനന്തരനടപടികൾ സ്വീകരിക്കുന്നതിനുള്ള ആഭ്യന്തര സംവിധാനത്തിൽ സമാന്തരമായി ലഭ്യമാവുകയും ചെയ്യും. ഈ പരാതിയുടെ/അപേക്ഷയുടെ പ്രോസസിങ് ഉടനെ തന്നെ ആരംഭിക്കുന്നതുമാണ്.

ടിക്കറ്റ് ലഭ്യമായ ഡി.ഡി.ഓ- മാർക്ക്/ജീവനക്കാർക്ക് അവരുടെ പരാതിയുടെ അപേക്ഷയുടെ ഓരോ പുരോഗതിയും ഈ സംവിധാനത്തിലൂടെ അറിയാവുന്നതാണ്. അപേക്ഷയിൽ നടപടി സ്വീകരിക്കുന്നപക്ഷം അല്ലങ്കിൽ പരാതി പരിഹരിക്കപ്പെടുന്ന സമയം ആയതിന്റെ മറുപടി ടിക്കറ്റ് ലഭ്യമായ ഡി.ഡി.ഓ അല്ലങ്കിൽ ജീവനക്കാർക്ക് ലഭ്യമാക്കുന്നതാണ്.

ഓൺലൈൻ ടിക്കറ്റിംഗ് സംവിധാനം പരാതിക്കാർക്കും/അപേക്ഷകർക്കും ബന്ധപ്പെട്ട പരാതിയുടെ/അപേക്ഷയുടെ തൽസ്ഥിതി തത്സമയം അറിയുന്നതിനും ഒരു അപേക്ഷ അല്ലങ്കിൽ പരാതിക്കെതിരെ സ്വീകരിച്ച മുഴുവൻ നടപടികളുടേയും പുരോഗതി നിരീക്ഷിക്കുന്നതിനും വളരെ ഫലപ്രദമായിരിക്കും. PEN-മായി ബന്ധപെട്ടിട്ടുള്ള ഇരട്ടിപ്പായ മറ്റ് പരാതികൾ ഉണ്ടാക്കുവാനുള്ള സാധ്യതയും ഓൺലൈൻ ടിക്കറ്റിംഗ് സോഫ്റ്റ്വെയർ നടപ്പിലാകുന്നതിലൂടെ ഒഴിവാകുന്നതാണ്.

info@spark.gov.in നിലയ്ക്കും

ഓൺലൈൻ ടിക്കറ്റിംഗ് സോഫ്റ്റ്വെയർ ഒരു പരാതിയുടെ/അപേക്ഷയുടെ രജിസ്‌ട്രേഷൻ, പ്രോസസ്സിംഗ്, ട്രാക്കിംഗ് എന്നിവയ്ക്കായി 25.01.2025 മുതൽ നിലവിൽ വരുന്ന സാഹചര്യത്തിൽ 25.01.2025 മുതൽ സ്പാർക്ക് പി.എം.യു മുൻപ് ഉപയോഗിച്ചിരുന്ന ഇമെയിൽ (info@spark.gov.in) പ്രവർത്തനക്ഷമമല്ല എന്നും സുരക്ഷാ പ്രശ്നങ്ങൾ കാരണം മേൽ ഇമെയിൽ ഇനി ആക്സസ് ചെയ്യുവാൻ കഴിയില്ല എന്നും എല്ലാ വകുപ്പ് തലവന്മാരെയും ഡി.ഡി.ഒ. മാരെയും/ജീവനക്കാരെയും സർക്കാർ അറിയിച്ചിട്ടുണ്ട്.

മേൽ ഇമെയിലിൽ അപേക്ഷ/പരാതി നൽകിയിട്ടും നാളിതുവരെ മറുപടി ലഭ്യമാകാത്ത/പരാതി തീർപ്പാകാത്ത കേസുകളിൽ ആയവ പുതിയ സംവിധാനത്തിൽ അടിയന്തിരമായി രജിസ്റ്റർ ചെയ്യേണ്ടതാണെന്നും സർക്കാർ വ്യക്തമാക്കുന്നു.

English Summery : Online ticketing software system as an alternative to the current email system for processing Spark related complaints/requests

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x