തിരുവനന്തപുരം: തനിക്കുവേണ്ടി എഴുതിയ പൂവത്തൂർ ചിത്രസേനന്റെ നിയമനവിവരം നിയമസഭയിൽ നിന്ന് മറച്ച് വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 2016 മെയ് മാസം മുതൽ സെക്രട്ടറിയേറ്റിലെ താൽക്കാലിക അടിസ്ഥാനത്തിലുള്ള നിയമനം സംബന്ധിച്ച വിശദാംശങ്ങൾ ലഭിക്കണമെന്നാവശ്യപ്പെട്ട് സണ്ണിജോസഫ് എംഎൽഎ 2024 ഒക്ടോബർ 7 ന് മുഖ്യമന്ത്രിയോട് ചോദ്യം ഉന്നയിച്ചിരുന്നു.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയല്ലാതെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിച്ച എത്ര പേർ സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളിൽ ഉണ്ട്, ഇവരുടെ പേര്, വിലാസം, നിയമനം നൽകിയ വകുപ്പ്, തസ്തിക എന്നിങ്ങനെ വിശദമായ ചോദ്യങ്ങളാണ് മുഖ്യമന്ത്രിയോട് ഉന്നയിച്ചത്.
ചോദ്യം ഉന്നയിച്ച് നൂറ് ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകിയിട്ടില്ല. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ നോക്കുകുത്തിയാക്കി ചിത്രസേനൻ അടക്കം 500 ലധികം സഖാക്കളെ സെക്രട്ടറിയേറ്റിൽ പിൻവാതിൽ വഴി ജോലി നൽകി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.