
ജീവനക്കാരന് നഷ്ടപ്പെട്ടത് 2,18,310 രൂപ മുതൽ 25,09,306 രൂപ വരെ; ജീവനക്കാരന്റെ നഷ്ടം അറിയാം
പിണറായി ഭരണത്തിൽ ജീവനക്കാരിൽ നിന്ന് കവർന്നത് 2,18,310 രൂപ മുതൽ 25,09,306 രൂപ വരെ. ഓരോ ജീവനക്കാരനും വിവിധ ഇനത്തിൽ നഷ്ടപ്പെട്ട തുക എത്രയെന്ന് അറിയാൻ സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ നോട്ടിസ് ഇറക്കി.
ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ് ഇർഷാദിന്റേയും ജനറൽ സെക്രട്ടറി കെ.പി. പുരുഷോത്തമന്റേയും നേതൃത്വത്തിലാണ് നോട്ടിസ് തയ്യാറാക്കിയിരിക്കുന്നത്. ഇരുവരും പൊതുഭരണ വകുപ്പിലെ അഡീഷണൽ സെക്രട്ടറിമാരാണ്. തുടർച്ചയായി ആനുകൂല്യങ്ങൾ നിഷേധിച്ച പിണറായി സർക്കാരിനെതിരെ കോൺഗ്രസിന്റേയും സിപിഐയുടേയും സർവീസ് സംഘടനകൾ 22 ന് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് സർക്കാരിനെതിരെ പണിമുടക്ക് പ്രഖ്യാപിച്ച അപൂർവ്വതക്ക് ജനുവരി 22 ലെ പണിമുടക്ക് സാക്ഷ്യം വഹിക്കും. ജീവനക്കാരിൽ ഭൂരിഭാഗവും പണിമുടക്കിൽ പങ്കെടുക്കുമ്പോൾ സി പി എമ്മിന്റെ ആഭിമുഖ്യത്തിലുള്ള സംഘടനകൾ മുഖ്യമന്ത്രിയെ പുകഴ്ത്തുന്ന തിരക്കിലാണ്. പടനായകനായി മുഖ്യമന്ത്രിയെ പുകഴ്ത്തി കെ.എൻ. ബാലഗോപാലിന്റെ ജീവനക്കാരൻ എഴുതിയ കവിത സംസ്ഥാനത്ത് വൻ ചർച്ചയായി മാറി.
103 മാസത്തെ എൽഡി എഫ് ഭരണത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾക്കും ആനുകൂല്യങ്ങൾക്കും എന്ത് സംഭവിച്ചു?
ശമ്പളം
ശമ്പളം ആർജ്ജിതമായ അവകാശമാണ്, അല്ലാതെ അധികാരിയുടെ ഔദാര്യമല്ല. ഭരണഘടനയുടെ 21-ാം ആർട്ടിക്കിൾ പ്രകാരം അർഹമായ ശമ്പളം നൽകൽ എന്നത് മൗലികമായ ഒരവകാശമാണ്. എന്നാൽ ഇടതുഭരണത്തിൽ പ്രതിമാസ ശമ്പളത്തിൽ അഞ്ചിലൊന്ന് വെട്ടിക്കുറക്കുന്നു. തരം കിട്ടുമ്പോഴെല്ലാം ശമ്പളം തട്ടിയെടുക്കുക എന്നത് എൽഡിഎഫ് ഭരണത്തിന്റെ ഹോബിയായി മാറിയിരിക്കുന്നു. കേരളചരിത്രത്തിലാദ്യമായി ജീവനക്കാരുടെ ശമ്പളം മുടങ്ങി ശമ്പളം ഗഡുക്കളായി നൽകുന്ന രീതിയും നടപ്പാക്കി
ക്ഷാമബത്ത
ഡിഎയിലും ഡിഎ കുടിശ്ശികയിലുമായി ജീവനക്കാരിൽ നിന്നും ആകെ കവർന്നത് 1,76,830 രൂപ മുതൽ 12,83,304 രൂപ വരെയാണ്. 19% വരുന്ന ആറു ഗഡു ഡിഎ ജീവനക്കാർക്ക് കുടിശ്ശികയാണ്. പ്രതിമാസ നഷ്ടം 4,370 രൂപ മുതൽ 31,692 രൂപ വരെ. പ്രോവിഡന്റ് ഫണ്ടിലെ ലോക്ക് ഇൻ കാലം കഴിഞ്ഞിട്ടും പിൻവലിക്കാനാകാത്തതിലൂടെ 2019 മുതലുള്ള സാല് ഗഡു ഡിഎയുടെ 68 മാസത്തെ കുടിശ്ശിക ജീവനക്കാർക്ക് അന്യമായി. നഷ്ടം 43890 രൂപ മുതൽ 318200 രൂപ വരെ.
01/01/2021, 01/07/2021 മുതലുള്ള ഡിഎയുടെ വീണ്ടും 78 (39ഃ39) മാസത്തെ നഷ്ടവും ജീവനക്കാർക്കുണ്ടായി. തന്മൂലം 17940 രൂപ മുതൽ 130104 രൂപ വരെയും 28910 രൂപ മുതൽ 195156 രൂപ വരെയും നിഷേധിക്കപ്പെട്ടു. 2025 ജനുവരി വരെ 18 ഗഡു വിഎക്ക് ജീവനക്കാർ അർഹരായപ്പോൾ അനുവദിച്ചത് 11 ഗഡു മാത്രം. അനുവദിച്ച ഉത്തരവിൽ തന്നെ ആറ് തവണയും കുടിശ്ശിക കാര്യത്തിൽ ജീവനക്കാരെ സർക്കാർ കബളിപ്പിക്കുകയായിരുന്നു.
പങ്കാളിത്ത പെൻഷൻ
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം പാലിച്ചില്ലെന്ന് മാത്രമല്ല, പദ്ധതിക്ക് നിയമ പ്രാബല്യവും നൽകി. സർവ്വീസിലിരിക്കെ മരിക്കുന്ന പങ്കാളിത്ത പെൻഷൻ ജീവനക്കാരന്റെ ആശ്രിതർക്ക് ജോലി കിട്ടുന്നതുവരെ അടിസ്ഥാന ശമ്പളത്തിന്റെ 30 ശതമാനം മാത്രമായി പരിമിതപ്പെടുത്തി. ഡി.സി.ആർ.ജി ഇല്ല. കേന്ദ്ര വിഹിതം 14 ശതമാനം ആയി ഉയർത്തിയെങ്കിലും കേരളത്തിൽ അത് 10% മാത്രം പുനപരിശോധനാ സമിതി പദ്ധതി പിൻവലിക്കാൻ യാതൊരു നിയമതടസ്സവുമില്ലെന്ന റിപ്പോർട്ട് നൽകിയിട്ടും അത് പൂഴ്ത്തിവെച്ചു.
ശമ്പള പരിഷ്‌ക്കരണം
അഞ്ചു വർഷത്തിലൊരിക്കൽ ശമ്പള പരിഷ്‌ക്കരണം ജീവനക്കാരുടെ അവകാശമാണ്. 01/07/2024 ൽ ജീവനക്കാർ പന്ത്രണ്ടാം ശമ്പള പരിഷ്‌ക്കരണത്തിന് അർഹരായി. പതിനൊന്നാം ശമ്പള പരിഷ്‌ക്കരണം നടപ്പാക്കിയെന്നതും സാങ്കേതികം. കേവലം അടിസ്ഥാന ശമ്പളം ഉയർത്തി. 20 മാസത്തെ കുടിശ്ശിക എവിടെ? ആവാഹിച്ചെടുത്തത് 41480 രൂപ മുതൽ 291840 രൂപ വരെ. ഫിറ്റ്മെന്റ് ബെനിഫിറ്റ്: 12% എന്നത് 10% ആയി വെട്ടിക്കുറച്ചു. മിനിമം ഫിറ്റ്‌മെന്റും ഇല്ല.
സർവിസ് വെയ്‌റ്റേജ്
ശമ്പളപരിഷ്‌ക്കരണത്തിന്റെ ആത്മാവ് ഇടതുഭരണം എടുത്ത കളഞ്ഞ അവകാശം. 15 ശതമാനം വരെ നഷ്ടം.
അടുത്ത സ്റ്റേജിലെ ഫിക്‌സേഷൻ
പരിഷ്‌ക്കരണ ഫോർമുല പ്രകാരം എത്തുന്ന തുകയെ ശമ്പള സ്‌കെയിലിലെ അടുത്ത ഉയർന്ന സ്റ്റേജിൽ നിർണയിക്കുന്നത് മൂലമുണ്ടായിരുന്ന നേട്ടം ഇല്ലാതാക്കി.
സി സി എ
സിറ്റി കോമ്പൻസേറ്ററി അലവൻസ്.കോർപ്പറേഷനുകളിൽ ജോലി ചെയ്യുന്നവർക്ക് നൽകി വന്ന അലവൻസ് എടുത്തുകളഞ്ഞു.
ലീവ് സറണ്ടർ
2020 ൽ അപ്രത്യക്ഷമായ അവകാശം. നിഷേധിച്ചത് അഞ്ചു മാസത്തെ പൂർണ ശമ്പളം. ഏൺഡ് ലീവ് എൻ കാഷ് മെന്റ് എന്നത് ഭരണഘടനാപരമായ അവകാശമാണ് എന്ന് സുപ്രീം കോടതി എടുത്ത് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇടതു സർക്കാരാകട്ടെ കടലാസിൽ മാത്രംസ്ഥിരീകരിച്ച അവകാശം.
മെഡിക്കൽ റി ഇമ്പേഴ്സ്‌മെന്റ്‌റ്
ജീവനക്കാരന്റെ ആരോഗ്യ പരിരക്ഷ സർക്കാരിന്റെ ഉത്തരവാദിത്തമെന്ന് നിഷ്‌ക്കർഷിക്കുന്ന മെഡിക്കൽ അറ്റൻഡൻസ് റൂളിന് മരണമണി. യാതൊരു അഷ്വറൻസുമില്ലാത്ത മെഡിസെപ്പ് എന്ന ഇൻഷുറൻസ് പദ്ധതി. കാഷ് ലെസ് ചികിത്സക്ക് പകരം ചെലവില്ലാത്ത അപമാനം സൗജന്യം. ഫലത്തിൽ മെഡിക്കൽ റീ ഇമ്പേഴ്സുമെന്റും ഇൻഷുറൻസും ഇല്ല.
എച്ച് ബി എ
ഹൗസ് ബിൽഡിംഗ് അഡ്വാൻസ് നിർത്തലാക്കി. ജീവനക്കാരുടെ ഭവന നിർമ്മാണ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ പരത്തി. പിഴപ്പലിശയിനത്തിൽ അറുതിയില്ലാത്ത കൊള്ളയും.
ആശ്രിത നിയമനം
സർവീസിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്കുള്ള സമാശ്വാസ നിയമന പദാതി അട്ടിമറിക്കാനുള്ള നീക്കങ്ങൾ സജീവം. നിയമനത്തിന് പകരം ഒറ്റത്തവണ നക്കാപ്പിച്ച തുകയും നിയമനത്തിന് ജീവനക്കാരന്റെ ആശ്രിതന് 13 വയസെങ്കിലും വേണമെന്ന വിചിത്രമായ പ്രായ നിബന്ധനയും.
ജീവാനന്ദം
ശമ്പളം വിഴുങ്ങാനുള്ള ആന്വിറ്റി പദ്ധതി. ജീവനക്കാരുടെ ശമ്പളത്തിന്റെ നിശ്ചിത വിഹിതം പിടിച്ച് സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ക്രൂരാനന്ദം.
ശമ്പളം പിടിക്കാൻ കരിനിയമം
ശമ്പളത്തിന്റെ 25% പിടിക്കാൻ ഓർഡിനൻസ് ഇറക്കിയ ഭരണം
സാലറി ചലഞ്ച്
എൽഡിഎഫ് സർക്കാരിന്റെ നൂതന ധനശേഖരണ യന്ത്രം. വരൾച്ച വന്നാലും പ്രളയം വന്നാലും കോവിഡ് വന്നാലും നിപ്പ വന്നാലും സർക്കാർ ജീവനക്കാരന്റെ ശമ്പളം പിടിക്കാനുള്ള സംവിധാനം.

കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് വിചാരിക്കുകയായിരുന്നു . പത്രങ്ങളിൽ സർക്കാർ ജീവനക്കാരോട് അൽപ്പമെങ്കിലും സ്നേഹം ഉള്ളത് നിങ്ങൾക്ക് മാത്ര മാണ് ..
പക്ഷെ ഈ സർക്കാർ പോവാതെ നോക്കണം പോയാൽ ഉള്ള ശോധനയും പോവുമെന്ന് നിങ്ങൾക്കറിയാമല്ലോ ?
ശംബളം തന്നെ കിട്ടാൻ സാധ്യതയില്ല .
ശ്രദ്ധിക്കണേ 👍👍
എല്ലാകാലത്തും ജീവനക്കാർക്ക് കൃത്യമായി ശമ്പളവും അർഹതപ്പെട്ട ആനുകൂല്യങ്ങളും ലഭിക്കാൻ നമ്മുടെ പ്രാർത്ഥനയുണ്ടാകും…
ഇതിനു മുൻപ് ഭരിച്ച ഏതു സർക്കാർ ആണ് ശമ്പളം തരാതിരുന്നത്? 2002-ൽ ആനുകൂല്യങ്ങളിൽ സർക്കാർ കൈവച്ചപ്പോൾ അന്നത്തെ ഭരണപക്ഷ സംഘടനകൾ കാലും നക്കിയില്ല, മറിച്ച് സമരം ചെയ്ത് തിരിച്ചു പിടിച്ചു
എന്ത് ആനുകൂല്യമാണ് സാധാരണ കാരന് ഉള്ളത് അവരുടെ കഷ്ടപ്പാട് ആരറിയുന്നു ഇത്രയും ശമ്പളവും കിമ്പളവും തിന്ന് സുഹിച്ചു ജീവിക്കുന്ന വർഗ്ഗത്തിന് ഇനി എന്താ അനുകൂല്യമാണ് വേണ്ടത് ഇവരെ പോറ്റി പോറ്റി സാധാരണക്കാരന്റെ നടു ഒടിഞ്ഞു
ഇത് മാത്രമല്ല ഈ പൊലപ്പ് ഒന്നും വേണ്ട ലീവ് എടുത്ത് വല്ല നാട്ടിലും പോയി ജീവിക്കാം എന്ന് വച്ചാലോ അങ്ങനെ എടുക്കുകവുന്ന ലീവ്കൾ 20 ൽ നിന്ന് 5 വർഷമാക്കി കുറച്ചു.
കൂടാതെ മിക്ക വകുപ്പുകളിലും പ്രത്യയിച്ചു പോലീസ് ജയിൽ ഫെയർ ആരോഗ്യം എന്നിവയിൽ അവധി ദിനങ്ങളിലും ജോലിക്ക് വരേണ്ടി വരുന്നത് പകരം മറ്റൊരു ദിവസം ലിവാക്കാവുന്ന coff ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് പറ്റില്ല എന്ന് ആക്കി.
ശരിക്കും അടിമത്തം.
ജീവനക്കാരുടെ ശത്രുക്കൾ കപ്പലിൽ തന്നെയുണ്ട്. സാഹചര്യത്തിന്നനുസരിച്ച നിറം മാറുന്ന ഓന്തുകൾ . ഈയിടെ ഒരു കാണ്ടാമൃഗം പോലും നാണിച്ച് നാടുവിട്ടത്രെ?