
വന നിയമ ഭേദഗതി: യു.ഡി.എഫ് മലയോര സമര പ്രചരണ യാത്ര പ്രഖ്യാപിച്ചതിന് പിന്നാലെ പിണറായിയുടെ യു ടേൺ
വന നിയമ ഭേദഗതി കരട് ബില്ലിൽ യു ടേൺ അടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനുവരി 27 മുതൽ മലയോര സമര പ്രചരണ യാത്ര യു.ഡി.എഫ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വന നിയമ ഭേദഗതി ബില്ലിൽ നിന്ന് സർക്കാർ യു ടേൺ അടിച്ചത്.
ജനുവരി 27 മുതൽ ഫെബ്രുവരി 5 വരെയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ നേതൃത്വത്തിൽ മലയോര സമര പ്രചരണയാത്ര നടത്തുന്നത്. വനം നിയമ ഭേദഗതി ബിൽ പിൻവലിക്കുക, വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് മലയോര കർഷകരേയും ജനങ്ങളേയും രക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചക്ക് പരിഹാരമുണ്ടാക്കുക, ബഫർ സോൺ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് മലയോര സമര പ്രചരണ യാത്ര യു.ഡി.എഫ് ഈ 13 ന് പ്രഖ്യാപിച്ചത്.
വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്ന വന നിയമ ഭേദഗതിക്കെതിരെ മലയോര മേഖലയിൽ നിന്നും കർഷകർക്കിടയിൽ നിന്നും അതിശക്തമായ എതിർപ്പ് ഉയർന്നിരുന്നു. കരട് ബില്ല് ഇറങ്ങിയ ദിവസം മുതൽ സതീശൻ്റെ നേതൃത്വത്തിൽ യു.ഡി.എഫ് ബില്ലിനെതിരെ അതിശക്തമായ നിലപാട് എടുത്തു. തുടർന്ന് യു.ഡി. എഫിൽ ചർച്ച ചെയ്ത ശേഷമാണ് മലയോര ജാഥ പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പ് വർഷത്തിൽ ബില്ലുമായി പോയാൽ മലയോര മേഖലയിൽ എൽ.ഡി എഫ് നാമവശേഷമാകും എന്ന ഇൻ്റലിജൻസ് റിപ്പോർട്ടും സർക്കാരിന് ലഭിച്ചിരുന്നു. ഇതോടെയാണ് ജനങ്ങളെ പ്രയാസത്തിലാക്കുന്ന ഒരു ഭേദഗതിയും സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും വന നിയമ ഭേദഗതിയുടെ ബന്ധപ്പെട്ട കാര്യങ്ങൾ തുടരാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കിയത്.
യു.ഡി എഫിൻ്റെ മലയോര ജാഥയുടെ ഒന്നാമത്തെ ആവശ്യമായ വന നിയമ ഭേദഗതി പിൻവലിക്കൽ സർക്കാർ അംഗികരിച്ചതോടെ മലയോര സമര പ്രചരണ യാത്ര എൽ.ഡിഎഫിൽ അങ്കലാപ്പുണ്ടാക്കിയെന്ന് വ്യക്തം.
ആയിരത്തോളം പേരാണ് പിണറായി സർക്കാരിൻ്റെ കാലത്ത് വന്യമൃഗ ആക്രമണങ്ങളിൽ മരണപ്പെട്ടത്. സർക്കാരിൻ്റെ നിഷ്ക്രീയത്വം ആണ് മരണങ്ങൾക്കുള്ള പ്രധാന കാരണം. ജനങ്ങളെ രക്ഷിക്കേണ്ട ഉത്തരവാദിത്വം പാലിക്കുന്നതിൽ തുടർച്ചയായി സർക്കാർ പരാജയപ്പെടുകയാണ്.
മലയോര സമര പ്രചരണയാത്രയിൽ യു.ഡി.എഫിന്റെ പ്രമുഖ നേതാക്കളായ കെ.സുധാകരന് എം.പി,
പി.കെ.കുഞ്ഞാലികുട്ടി, പി.ജെ.ജോസഫ്, രമേശ് ചെന്നിത്തല.
എം.എം.ഹസ്സന്, സി.പി.ജോണ്, ഷിബു ബേബി ജോണ്, അനൂപ് ജേക്കബ്, ജി. ദേവരാജന്, മാണി സി കാപ്പന്, അഡ്വ.രാജന് ബാബു, രാജേന്ദ്രന് വെള്ളപ്പാലത്ത് തുടങ്ങിയവര് പങ്കെടുക്കും.