Kerala Government News

സർക്കാർ വകുപ്പുകളിൽ ഒഴിവ്! അപേക്ഷിക്കാം

സീനിയർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്

ട്രഷറി ഡയറക്ടറേറ്റിൽ കരാർ അടിസ്ഥാനത്തിൽ സീനിയർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ അപേക്ഷിക്കാം. വിശദവിവരങ്ങൾ www.treasury.kerala.gov.in ൽ ലഭിക്കും. അപേക്ഷകൾ ജനുവരി 25നകം ലഭിക്കണം.

അപേക്ഷ ക്ഷണിച്ചു

ധനകാര്യ വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്വതന്ത്ര ഗവേഷണ സ്ഥാപനമായ പബ്ലിക് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്ന് മാസത്തേക്ക് റിസർച്ച് അസോസിയേറ്റുകളെ തിരഞ്ഞെടുക്കുന്നു. മാസ ശമ്പളം 25,000 രൂപ. ഫീൽഡ് വിസിറ്റ് സമയത്തുള്ള താമസം, ഡി.എ, ടി.എ എന്നിവ പ്രത്യേകം അനവദിക്കും. വിശദ വിവരങ്ങൾക്ക് : www.ppri.org.in. ജനുവരി 20ന് വൈകിട്ട് 5 മണി വരെ അപേക്ഷ സ്വീകരിക്കും.

വാക്ക് ഇൻ ഇന്റർവ്യൂ

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലായി (ജനറൽ മെഡിസിൻ, ഒ.ബി.ജി, റേഡിയോ ഡയഗ്നോസിസ്, ഒഫ്താൽമോളജി, ജനറൽ സർജറി, സൈക്യാട്രി, എമർജൻസി മെഡിസിൻ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, കാർഡിയോളജി) സീനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് കരാർ നിയമനത്തിനായി ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസം 73,500 രൂപ ഏകീകൃത ശമ്പളത്തിൽ  ഒരു വർഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ് ബിരുദവും MD/MS/DNB/DM യും TCMC/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ജനുവരി 24ന് രാവിലെ 11 ന് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

താല്‍ക്കാലിക നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ മൈക്രോബയോളജിസ്റ്റ്, ഓഡിയോളജിസ്റ്റ് കം സ്പീച് തെറാപ്പിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, ഡയറ്റീഷ്യന്‍, എം.എല്‍.എസ്.പി, ജെ.സി (എം.ആന്റ് ഇ), സ്റ്റാഫ് നഴ്‌സ്, ഡെവലപ്‌മെന്റല്‍ തെറാപ്പിസ്റ്റ് നിയമനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. www.https://arogyakeralam.gov.in മുഖേന ജനുവരി 20 വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം.  

ഓവര്‍സിയര്‍ ഒഴിവ്

റാന്നി ബ്ളോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലെ സെക്കന്‍ഡ് ഗ്രേഡ് ഓവര്‍സിയര്‍ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 16 ന് രാവിലെ 11 ന്  പഞ്ചായത്ത് കാര്യാലയത്തില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.  ഫോണ്‍ : 9074915182

വോക്ക് ഇന്‍ ഇന്റര്‍വ്യൂ

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ സീനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിനുളള വോക്ക് ഇന് ഇന്റര്‍വ്യൂ ജനുവരി 16 ന് രാവിലെ 10.30 ന് മെഡിക്കല്‍ കോളജില്‍ നടത്തും. എം ഡി, എം എസ് ബിരുദധാരികള്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം വോക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേദിവസം രാവിലെ ഒമ്പത് മുതല്‍ 10 വ രെ. ഫോണ്‍ : 0468 2344823,2344803.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x