അൽ മുക്താദിർ ജ്വല്ലറി കേരളത്തിൽ മാത്രം 380 കോടിയുടെ നികുതി വെട്ടിപ്പ് നടത്തി; 50 കോടി വിദേശത്തേക്ക് കടത്തി

Income Tax Raid Al-Muqtadir Jewellery Group

കൊച്ചി : അൽ മുക്താദിർ ജ്വല്ലറിയിലെ (Al Muqtadir) ആദായ നികുതി റെയ്ഡിൽ കോടികളുടെ നികുതി വെട്ടിപ്പും ക്രമക്കേടുകളും കള്ളപ്പണം വെളുപ്പിക്കലും കണ്ടെത്തി. വൻ തോതിൽ കളളപ്പണം വെളിപ്പിച്ചെന്നും വിദേശത്തേക്ക് പണം കടത്തിയെന്നുമാണ് ഇൻകം ടാക്‌സ് കണ്ടെത്തൽ. കേരളത്തിൽ മാത്രം 380 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. ഇൻകം ടാക്‌സ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൻറെ റെയ്ഡ് തുടരുകയാണ്. സംസ്ഥാനത്തെ 30 കടകളിലാണ് പരിശോധന പുരോഗമിക്കുന്നത്.

മണിച്ചെയിൻ മാതൃകയിൽ അൽമുക്താദിർ കോടികൾ കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. ഇത് വ്യക്തിപരമായ ഇടപാടുകൾക്ക് ഉപയോഗിച്ചെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. വിദേശത്തേക്ക് 50 കോടി കടത്തി. ദുബായിൽ നിരവധി നിക്ഷേപങ്ങൾ നടത്തി. ഇതൊന്നും ആദായ നികുതി റിട്ടേണിൽ രേഖപ്പെടുത്തിയിട്ടില്ല.

പഴയ സ്വർണം വാങ്ങിയതിൻറെ മറവിലായിരുന്നു തട്ടിപ്പുകൾ നടന്നത്. മുംബൈയിലെ ഗോൾഡ് പർച്ചേസ് സ്ഥാപനമായ യുണീക് ചെയിൻസ് എന്ന സ്ഥാപനത്തിലും പരിശോധന നടന്നു. അൽമുക്താദിറുമായി നടത്തിയ സ്വർണക്കച്ചവടത്തിൽ 400 കോടിയുടെ തിരിമറി കണ്ടെത്തി. ഇൻകംടാക്‌സ് ഇൻവെസ്റ്റിഗേഷൻ തിരുവനന്തപുരം യൂണിറ്റാണ് റെയിഡ് നടത്തിയത്.

പൂജ്യം പണിക്കൂലി, 40 ഷോറൂം, വമ്പൻ പരസ്യങ്ങൾ; പൊടുന്നനെ വളർന്ന അൽമുക്താദിർ കമ്പനി ഇപ്പോൾ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്നും നിക്ഷേപകരെ വഞ്ചിച്ചുവെന്നും ആരോപണം നേരിടുകയാണ്. മതത്തിന്റെ പേരിൽ ജനങ്ങളുടെ വിശ്വാസം ദുരുപയോഗപ്പെടുത്തിയും 0% പണിക്കൂലി വാഗ്ദാനം ചെയ്തും നിക്ഷേപകരെ ആകർഷിച്ചുവെന്നുമാണ് ആരോപണം. എന്നാൽ ഗ്രൂപ്പിന്റെ ചെയർമാൻ മുഹമ്മദ് മൻസൂർ അബ്ദുൽ സലാം ശനിയാഴ്ച ഈ ആരോപണങ്ങളെ പരസ്യമായി നിഷേധിച്ചിരുന്നു.

വിവാഹ ആവശ്യത്തിന് സ്വര്‍ണം ലഭ്യമാക്കുന്നതിന് വന്‍ തുക ഡിപ്പോസിറ്റായി സ്വീകരിച്ചുവെന്നും എന്നാല്‍ പറഞ്ഞുറപ്പിച്ച തീയതില്‍ സ്വര്‍ണം നൽകാത്തത് വ്യാപക പ്രതിഷേധത്തിനു ഇടയാക്കുന്നുവെന്നുമായിരുന്നു റിപ്പോർട്ടുകൾ. തിരുവനന്തപുരം, കായംകുളം തുടങ്ങിയ സ്ഥലങ്ങളില്‍ ഉപഭോക്താക്കളുടെ പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് ഷോറൂമുകള്‍ അടച്ചിട്ടതായും ആരോപണം ഉയർന്നിരുന്നു. നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച 2,000 കോടി രൂപയുമായി രാജ്യം വിട്ടുവെന്ന തരത്തിലും പ്രചാരണങ്ങളുണ്ടായിരുന്നു.

വിവാഹവുമായി ബന്ധപ്പെട്ട സ്വർണ്ണ വാങ്ങലുകൾക്കായി ഉപഭോക്താക്കളിൽ നിന്ന് വലിയ തുകകൾ നിക്ഷേപമായി സ്വീകരിച്ചെങ്കിലും സമയത്ത് സ്വർണം കൈമാറുന്നതിൽ പരാജയപ്പെട്ടുവെന്ന് നിരവധി ഉപഭോക്താക്കളും വ്യാപാര സംഘടനകളും ആരോപിക്കുന്നു. തിരുവനന്തപുരത്തും കായംകുളത്തുമുള്ള കമ്പനിയുടെ ഷോറൂമുകൾ സമരം ചെയ്തതിനെ തുടർന്ന് അടച്ചു പൂട്ടിയെന്നും ചില ഉപഭോക്താക്കൾ പറയുന്നുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments