Sports

തുറന്ന് പറഞ്ഞ് ഗംഭീര്‍; ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാണ് ബുംറ

ജസ്പ്രീത് ബുംറ ടീമിനുവേണ്ടി കളിക്കുന്നത് അഭിമാനകരമാണെന്ന് ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റിന് മുന്നോടിയായി ദേശീയ മാധ്യമങ്ങളോട് പരിശീലകന്‍ ഗൗതം ഗംഭീര്‍ പറഞ്ഞു. ഇന്ത്യയുടെ മുഖ്യ പരിശീലകനെന്ന നിലയിലുള്ള തൻ്റെ ആദ്യ ടെസ്റ്റ് അസൈന്‍മെൻ്റാണ് ഈ പര്യടനം. ബംഗ്ലാദേശിനെ സ്വന്തം മണ്ണിൽ നേരിടാനുള്ള അവസാന ഒരുക്കത്തിലാണ് ഇന്ത്യൻ ടീം. പാകിസ്ഥാനെ വീഴ്ത്തിയ ആത്മവിശ്വാസവുമായിട്ടാണ് ബംഗ്ലാദേശ് ഇന്ത്യക്കെതിരെ കളിക്കാനിറങ്ങുക.

” പൊതുവെ നമ്മള്‍ ബൗളര്‍മാരെക്കുറിച്ച് സംസാരിക്കാറില്ല എന്നാല്‍ ഇന്ത്യയുടെ ഭ്രാന്തമായ ബാറ്റിംങ്ങ് ആരാധന കുറച്ചത് ബുംറ, അശ്വിന്‍, മുഹമ്മദ് ഷമീ, സിറാജ്, ജഡേജ തുടങ്ങിയവരുടെ മനോഹരമായ ബൗളിങ്ങിലൂടെയാണ്.

ജസ്പ്രീത് ബുംറയെ പോലെയുള്ള ഒരാളെ ഞങ്ങള്‍ക്ക് വേണ്ടി കളിക്കുകയും ആ ഡ്രസ്സിംഗ് റൂമില്‍ ഇരിക്കുകയും ചെയ്യുന്നത് ഞങ്ങള്‍ക്ക് അഭിമാനമാണ്,” ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ഗൗതം സ്‌റ്റൈല്‍

ജയിക്കുന്ന ശൈലിയാണ് മികച്ച ശൈലിയെന്ന് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നു. ഒരു ശൈലി സ്വീകരിക്കുന്നതിനുപകരം വേഗത്തില്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും പഠിക്കുകയും ചെയ്യുന്ന ടീമാകാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ഗംഭീര്‍ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *