ക്ഷാമബത്ത കുടിശിക 22 ശതമാനമായി ഉയരും; ജനുവരി പ്രാബല്യത്തിൽ കേന്ദ്രം ക്ഷാമബത്ത പ്രഖ്യാപിക്കുന്നതോടെ കുടിശിക 7 ഗഡുക്കൾ ആകും

ക്ഷാമബത്ത കുടിശിക 22 ശതമാനമായി ഉയരും. 2025 ജനുവരി 1 പ്രാബല്യത്തിൽ കേന്ദ്രം ക്ഷാമബത്ത 3 ശതമാനം പ്രഖ്യാപിക്കും. ഇതോടെയാണ് കേരളത്തിൽ ക്ഷാമബത്ത 22 ശതമാനമായി ഉയരുന്നത്. 2024 ൽ അനുവദിച്ച 3 % ക്ഷാമബത്ത ആണ് ജീവനക്കാർക്ക് അവസാനമായി ലഭിച്ചത്. അതാകട്ടെ 2021 ജൂലൈ മാസം മുതൽ ലഭിക്കേണ്ടത് ആണ്. ഇതോടെ ജീവനക്കാർക്ക് ആകെ 12% ക്ഷാമബത്ത ആണ് കേരളത്തിൽ ലഭിക്കുന്നത്.

2022 ജനുവരി, 2022 ജൂലൈ, 2023 ജനുവരി, 2023 ജൂലൈ, 2024 ജനുവരി, 2024 ജൂലൈ എന്നീ മാസങ്ങളിലെ 6 ഗഡു ക്ഷാമബത്ത ഇനിയും ജീവനക്കാർക്ക് ലഭിക്കാൻ ഉണ്ട്.

2025 ജനുവരിയിലെ ക്ഷാമബത്ത കുടിയാകുമ്പോൾ ക്ഷാമബത്ത കുടിശിക 7 ഗഡുക്കൾ ആയി ഉയരും. 2025 ജനുവരി 1 പ്രാബല്യത്തിൽ ആകെ 34% ലഭിക്കേണ്ട സ്ഥാനത്ത് ജീവനക്കാർക്ക് വെറും 12% മാത്രം ആണ് നിലവിൽ ലഭിക്കുന്നത്.

2021 ലെ പ്രഖ്യാപിച്ച ക്ഷാമബത്തക്ക് കുടിശികയും കെ.എൻ. ബാലഗോപാൽ അനുവദിച്ചിരുന്നില്ല. ക്ഷാമബത്തയോടൊപ്പം കുടിശിക അനുവദിക്കാത്തത് സംസ്ഥാനത്തിൻ്റെ ചരിത്രത്തിലെ ആദ്യത്തെ സംഭവം ആയിരുന്നു. 78 മാസത്തെ കുടിശിക ആണ് ഇങ്ങനെ നഷ്ടപ്പെട്ടത്.

23,000 അടിസ്ഥാന ശമ്പളമുള്ള ഓഫീസ് അറ്റൻഡൻ്റിന് 1,32,940 രൂപയാണ് ഈ നടപടി മൂലം നഷ്ടപ്പെട്ടത്. പ്രതിമാസം 4370 രൂപയുടെ ശമ്പള നഷ്ടമാണ് 19 ശതമാനം ക്ഷാമബത്ത കുടിശിക മൂലം ഓഫിസ് അറ്റൻഡൻ്റിന് ഉണ്ടാകുന്നത്. അടിസ്ഥാന ശമ്പളം ഉയരുന്നതിനനുസരിച്ച് നഷ്ടത്തിൻ്റെ തോത് ഉയരും. ആനുകൂല്യങ്ങൾ നിഷേധിച്ച സർക്കാർ നിലപാടിനെതിരെ ഭരണപക്ഷവും പ്രതിപക്ഷവും പണിമുടക്ക് പ്രഖ്യാപിച്ച അപൂർവ്വതക്ക് സാക്ഷ്യം വഹിക്കുകയാണ് 2025. ജനുവരി 22ന് സിപിഐ സർവീസ് സംഘടനകളും കോൺഗ്രസ് സംഘടനകളും പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.

4 1 vote
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments